Monday 14 May 2018 02:10 PM IST : By സ്വന്തം ലേഖകൻ

‘ഐശ്വര്യ കാനിൽ പുനർജനിച്ചു’; മാതൃദിനത്തിൽ ഒരമ്മ മകൾക്കു നൽകിയ സമ്മാനം

ash-cover

കാലഭേദങ്ങളെ അതിജീവിച്ച സൗന്ദര്യം! ഐശ്വര്യ റായ് ബച്ചനെന്ന ഇന്ത്യയുടെ സ്വപ്ന സുന്ദരിയെ അങ്ങനെ വേണം വിശേഷിപ്പിക്കാൻ.

പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെ ബോളിവുഡിന്റെ ഗ്ലാമർ റാണിയായി നിറഞ്ഞു നിൽക്കുമ്പോഴും ഒരമ്മയെന്ന നിലയിലുള്ള സ്നേഹവും കരുതലും ഐശ്വര്യയെ വ്യത്യസ്തയാക്കുന്നു. അതുകൊണ്ട് തന്നെയാകണം ഇക്കഴിഞ്ഞ മാതൃദിനത്തിൽ ഏവരെയും അസൂയപ്പെടുത്തുന്ന ഒരു സമ്മാനം ഐശ്വര്യ മകൾ ആരാധ്യക്കായി കരുതി വച്ചത്.

കാൻ ചലച്ചിത്രോല്‍സവത്തില്‍ പതിവ് പോലെയെത്തിയതായിരുന്നു ഐശ്വര്യ റയ്. ഇത്തവണ ആഷിനോടൊപ്പം കാനിലെ ചുവപ്പു പരവതാനിയിൽ ചുവടുവയ്ക്കാൻ മകൾ ആരാധ്യയുമുണ്ടായിരുന്നു. ‘ശലഭറാണിയായി’ ആഷ് റെഡ്കാർപ്പറ്റിലെത്തിപ്പോൾ ചുവന്ന ഫ്രോക്കിൽ അതി സുന്ദരിയായിരുന്നു ആരാധ്യ.

ash1

മേളയിലുടനീളം അമ്മയുടെ കൈവിരലില്‍ തൂങ്ങി നടന്ന കുഞ്ഞ് ആരാധ്യ അതിവേഗം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

പക്ഷേ അവിടെ തീർന്നില്ല വിശേഷം, മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് ഐശ്വര്യ ഇങ്ങനെ കുറിച്ചു.

‘ഞാന്‍ ഒന്നു കൂടി ജനിച്ചിരിക്കുന്നു.’– ബോളിവുഡിന്റെ ഭാവിഭാഗധേയം നിർണയിക്കാൻ ആരാധ്യയുമുണ്ടാകും എന്ന് പറയാതെ പറയുന്നതായി ആ വാക്കുകൾ. മാതൃദിനത്തിൽ പങ്കുവച്ച ശ്രദ്ധേയ സന്ദേശം കൂടിയായി ആഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

ash3

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഐശ്വര്യയുടെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മാതൃദിനത്തിൽ ഒരമ്മ മകൾക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

ഫിലിപ്പീന്‍സ് ഡിസൈനര്‍ മൈക്കല്‍ സിങ്കോ തയാറാക്കിയ ബട്ടര്‍ഫ്ലൈ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റെഡ്കാര്‍പറ്റിലെത്തിയത്.125 ദിവസങ്ങളിലായി 3000 മണിക്കൂര്‍ കൊണ്ടാണ് സിങ്കോ ഐശ്വര്യയ്ക്കായി ഗൗണ്‍ ഒരുക്കിയത്. ഇൗ ഗൗണില്‍ ആരാധ്യ കിടക്കുന്ന ചിത്രവും െഎശ്വര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

ash3