Thursday 23 May 2019 11:19 AM IST : By സ്വന്തം ലേഖകൻ

സ്ട്രീറ്റ് സ്റ്റൈലിൽ കൂൾ ലുക്കിൽ ഐശ്വര്യ റായ്; കയ്യടിച്ച് ആരാധകർ!

ashwwwww

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത് പതിനെട്ടാം തവണയാണ് ആഷ് റെഡ് കാർപ്പറ്റിലെത്തുന്നത്. എന്നത്തേയും പോലെ അതിസുന്ദരിയായാണ് താരമെത്തിയത്. സ്ട്രീറ്റ് സ്റ്റൈലിൽ എത്തിയ ഐശ്വര്യ റായ് ആണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്. കഴിഞ്ഞ ദിവസം ആഷ്  ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെ കീഴടക്കി.

ട്രാൻസ്പരന്റ് ഫ്ലോറൽ പ്രിന്റ് സ്‌ലീവ്സുള്ള ഹോട്ട് റെഡ് ജാക്കറ്റിനൊപ്പം ബ്ലാക്ക് ടീയും ബ്ലൂ ഡെനിമും ധരിച്ച ആഷ് ആക്സറിയായി തിരഞ്ഞെടുത്ത് ഗ്ലെയെഴ്സ്, ഗോൾഡൻ റിങ്സ് ഒപ്പം ഹോട്ട് റെഡ് ലിപ്‌സും. റെഡ് കാർപ്പറ്റില്‍ ആഷിന്റെ ലുക്കിനെപ്പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.