Saturday 06 October 2018 11:40 AM IST : By സ്വന്തം ലേഖകൻ

നാല്പതുകളിലും ലോകത്തെ അദ്‌ഭുതപ്പെടുത്തിയ സൗന്ദര്യം; ദോഹയില്‍ താരമായി ആഷ്! (ചിത്രങ്ങൾ)

ashv1

ഇന്ത്യയുടെ ആഷ് അന്നും ഇന്നും എന്നും ലോകസുന്ദരിയായിരിക്കും. ബോളിവുഡ് താരം ഐശ്വര്യാ റായ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട ഒരു ആരാധകന്റെ കമന്റാണിത്. ആരും അദ്‌ഭുതപ്പെട്ടു പോകുന്ന സൗന്ദര്യമാണ് ആഷ് നാല്പതുകളിലും കാത്തുസൂക്ഷിക്കുന്നത്. ദോഹയില്‍ നടന്ന ഫാഷന്‍ വീക്കെന്‍ഡ് ഇന്റര്‍നാഷണല്‍ 2018 ല്‍ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര തയാറാക്കിയ വസ്ത്രമണിഞ്ഞെത്തിയ ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.

റാംപിൽ ഗോൾഡൻ യെല്ലോ, ചുവപ്പ് നിറങ്ങളിൽ തീർത്ത ഗൗണിൽ അതിസുന്ദരിയായാണ് ആഷ് ചുവടുവച്ചത്. മേക്കപ്പ്: മിക്കി കോണ്‍ട്രാക്ടർ, താരത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഫ്ലോറിയന്‍ ഹ്യുറേലുമായിരുന്നു. കഴിഞ്ഞ ദിവസം മിക്കിയുടെ ജന്മദിനാഘോഷം കൂടിയായിരുന്നു. മകൾ ആരാധ്യയ്ക്കൊപ്പം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.

1.

ashv4

2.

3.

4.

5.

ashv2

6.

ashv3