Monday 11 March 2019 11:27 AM IST : By സ്വന്തം ലേഖകൻ

മനം മയക്കി ആകാശ് അംബാനിയുടെ വിവാഹം; ബിടൗണിലെ താരസുന്ദരിമാർ എത്തിയത് രാജകീയ വേഷത്തിൽ!

aka3

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയും കഴിഞ്ഞ ദിവസം വിവാഹിതരായി. ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ഇവരുടെ ആഡംബര വിവാഹം. ആരാധകർ കാത്തിരുന്നത് പോലെ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും ആകാശ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി. ബി ടൗണിലെ താരസുന്ദരിമാർ ഏതു ലുക്കിലായിരിക്കും എത്തുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഫാഷനിസ്റ്റുകള്‍. 

aka1

റാമ്പിൽ ചുവടുവയ്ക്കുന്ന പോലെ രാജകീയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു താരസുന്ദരികളെത്തിയത്. സബ്യസാചി, മനീഷ് മൽഹോത്ര, തന്യ ഗാവ്‌രി തുടങ്ങിയ പ്രശസ്ത ഡിസൈനർമാർ ഒരുക്കിയ വസ്ത്രങ്ങളായിരുന്നു പ്രധാന ആകർഷണം. സബ്യസാചിയായിരുന്നു ദീപിക പദുക്കോണിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. സബ്യസാചി ഡിസൈൻ ചെയ്ത പിങ്ക് നിറത്തിലുള്ള സാരിയും ‘V’ ആകൃതിയിലുള്ള പ്ലംഗിങ് കഴുത്തുള്ള ബ്ലൗസും ദീപികയ്ക്ക് കൂടുതൽ അഴകേകി. 

aka2

ഐശ്വര്യ റായ്‌ക്കായി വസ്ത്രം ഒരുക്കിയത് പ്രിയസുഹൃത്തും ഫാഷൻ ഡിസൈനറുമായ മനീഷ് മൽഹോത്രയാണ്. നീലയിൽ സിൽവർ നിറത്തിൽ അലങ്കാരങ്ങൾ നിറഞ്ഞ ലഹങ്കയായിരുന്നു താരസുന്ദരി ധരിച്ചത്. ലഹങ്കയുടെ കഴുത്ത് ഓഫ് ഷോൾഡർ മോഡലിലായിരുന്നു. എന്നാൽ ഐശ്വര്യ അണിഞ്ഞത് കണ്ടുമടുത്ത സ്റ്റൈലാണെന്നും, ഫാഷൻ പ്രേമികളെ നിരാശപ്പെടുത്തിയെന്നാണ് ബി ടൗണിലെ സംസാരം. 

aka4

ഡിസൈനർ തരുൺ തഹിലിയാനി സാരിയിൽ തിളങ്ങിയാണ് പ്രിയങ്ക ചോപ്ര എത്തിയത്. ഗ്രേ നിറത്തിലുള്ള സാരി ലേസുകളാൽ എംബല്ലിഷുകളാൽ സമ്പന്നമായിരുന്നു പ്രിയങ്കയുടെ സാരി. ആഡംബരം കുറച്ച് ഫ്ലോറൽ ലുക്കിലാണ് കത്രീന കൈഫ് എത്തിയത്. ആകാശ നീലയും പച്ചയും വെള്ളയും നിറങ്ങളിലുള്ള പൂക്കളാൽ അലങ്കരിച്ച ലഹങ്കയായിരുന്നു കത്രീനയുടെ വേഷം. അനിത ഡോൻങ്ക്രിയാണ് ഡിസൈനര്‍. 

aka5

അതിമനോഹാരിയായാണ് കരീന കപൂർ ചടങ്ങിനെത്തിയത്. ഇളം പച്ച നിറത്തിലുള്ള തിളക്കമുള്ള സ്റ്റൈലിഷ് ലഹങ്ക ഒരുക്കിയത് മനീഷ് മൽഹോത്രയാണ്. മിനിമൽ മേക്കപ്പിൽ ഒരു നെക്ലേസ് മാത്രം അണിഞ്ഞാണ് കരീനയെത്തിയത്. ബോളിവുഡിന്റെ ക്യൂട്ട് ലേഡി ആലിയ ബട്ട് സബ്യസാചിയുടെ ഏറ്റവും പുതിയ ഡിസൈനിലുള്ള മഞ്ഞ ലഹങ്കയണിഞ്ഞാണ് എത്തിയത്. ഇവരെ കൂടാതെ ജാൻവി കപൂർ, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും മനോഹര വേഷങ്ങളിൽ തിളങ്ങി. 

1.

aka8

2.

aka9

3.

aka7

4.

aka6

5.

ask10