Monday 02 July 2018 11:06 AM IST : By സ്വന്തം ലേഖകൻ

‘താരനിര ഒഴുകിയെത്തിയ ആഘോഷ രാവ്’; ആകാശ് അമ്പാനിയുടെ വിവാഹ നിശ്ചയ ചടങ്ങ് ബഹുകേമം–ചിത്രങ്ങള്‍ കാണാം

ambani-cover

പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയ സുദിനമായിരുന്നു അമ്പാനി കുടുംബത്തിലെ ഇളമുറക്കാരൻ ആകാശ് അമ്പാനിയുടെ വിവാഹ നിശ്ചയ ചടങ്ങ്. മുകേഷ് അമ്പാനിയുടെയും നിത അമ്പാനിയുടെയും മകൻ ആകാശ് അമ്പാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹ നിശ്ചയ ചടങ്ങിന് ബോളിവുഡ് ഒന്നടങ്കം ഒഴുകിയെത്തി.

ഷാരൂഖ് ഖാൻ ആമിർഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, കജോൾ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര തുടങ്ങി ബോളിവുഡിന്റെ താരരാജാക്കൻമാരും റാണിമാരും ഒന്നടങ്കം രാജകീയ ചടങ്ങിലേക്ക് ഒഴുകിയെത്തി. സംഗീത–നൃത്ത വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു ചടങ്ങുകൾ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനാണ് ആകാശ്. പ്രമുഖ രത്നവ്യാപാരി റസൽ മേഹ്തയുടെ മകളാണ് ശ്ലോക.

ഇപ്പോഴിതാ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന അഴകിലും പുത്തൻ ട്രെൻഡിലും എത്തിയ താരങ്ങൾ ക്യാമറക്കണ്ണുകൾക്കു വിരുന്നായി.

വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ കാണാം;

1.

main

2.

engagement-22

3.

engagement-6

4.

engagement-19

5.

engagement-7

6.

engagement-18

7.

engagement-8

8.

engagement-20

9.

engagement-12

10.

engagement-17

11.

engagement-15

12.

engagement-13

13.

engagement-16

14.

engagement-14

15.

engagement-3

16.

engagement-11

17.

engagement-5

18.

engagement-10

19.

engagement-4

20.

engagement-9

21.

engagement-2