Thursday 18 March 2021 12:58 PM IST : By സ്വന്തം ലേഖകൻ

പിറന്നാൾ കുട്ടിയായി ആലിയ ഭട്ട്; ജന്മദിനത്തിൽ തിളങ്ങിയത് 1.8 ലക്ഷത്തിന്റെ മിനി ഡ്രസ്സിൽ! ചിത്രങ്ങൾ

aliyabbbbn

ബോളിവുഡ് സൂപ്പർതാരം ആലിയ ഭട്ടിന്റെ 28 മത് ജന്മദിനമായിരുന്നു മാർച്ച് 15 ന്. ബർത്ത് ഡേ പാർട്ടിയിൽ താരം തിളങ്ങിയത് 1.8 ലക്ഷത്തിന്റെ മിനി ഡ്രസ്സിൽ. സംവിധായകൻ കരൺ ജോഹറാണ് ആലിയയ്ക്ക് വേണ്ടി പാർട്ടി സംഘടിപ്പിച്ചത്. സീക്വിന്നിഡ്, സ്ലീവ്‌ലസ് മിനി ഡ്രസ്സ് ധരിച്ചാണ് താരം പാർട്ടിയ്ക്ക് എത്തിയത്. 

മഗ്ദ ബട്രിം കലക്ഷനിൽ നിന്നുള്ള വസ്ത്രത്തിന്റെ വില ഏകദേശം 1.8 ലക്ഷം രൂപയാണ്. സെലിബ്രിറ്റി ഡിസൈനർ ലക്ഷ്മി ലെഹർ ആണ് ആലിയയുടെ സ്റ്റൈലിങ്. രൺവീർ സിങ്, ദീപിക പദുകോൺ, മലൈക അറോറ, അർജുൻ കപൂർ, രൺബീർ കപൂർ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണാം...

1.

2.

Tags:
  • Bollywood Fashion
  • Fashion