Wednesday 11 December 2019 04:35 PM IST : By സ്വന്തം ലേഖകൻ

സംഗീത് രാവിലും അതിമനോഹരിയായി സാനിയയുടെ സഹോദരി അനാം! ചിത്രങ്ങൾ കാണാം

aaa-mirza

ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ വിവാഹമാണ് ഇന്ന്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീന്റെ മകൻ ആസാദാണ് വരൻ. അനാമിന്റെ സംഗീത് ചടങ്ങിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാനിയയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ഫാഷൻ സ്റ്റൈലിസ്റ്റായ അനാം മിർസ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന സെലിബ്രിറ്റി കൂടിയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് അനാം മിർസയുടെ വിവാഹം നിശ്ചയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അനാമിന്റെ ബ്രൈഡൽ ഷവറിന്റെ മനോഹര ചിത്രങ്ങളും വിഡിയോയും തരംഗമായിരുന്നു.

ബ്രൈഡൽ ഷവറിൽ പിങ്കിൽ തിളങ്ങിയപ്പോൾ, സംഗീതിന് ഒലിവ് ഗ്രീൻ നിറത്തിലുള്ള ലെഹങ്കയാണ് അനാം ധരിച്ചിരിക്കുന്നത്.‌ അനാമിന്റെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു അക്ബർ റഷീദുമായുളള വിവാഹം. ഒന്നര വർഷത്തിനുള്ളിൽ ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. മനോഹര ചിത്രങ്ങൾ കാണാം; 

1.

anam-mirza-sangeet-3

2.

anam-mirza-sangeet-5

3.

anam-mirza-sangeet-1

4.

anam-mirza-sangeet-2

5.

anam-mirza-sangeet-4

6.

anam-mirza-sangeet-6

7.

anam-mirza-sangeet-7
Tags:
  • Celebrity Fashion
  • Fashion