Saturday 01 October 2022 12:34 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ആയി അനന്യ പാണ്ഡെ; ലോക്മാറ്റ് മോസ്റ്റ് സ്റ്റൈലിഷ് അവാർഡ്സ് 2022

ananya-panday-lokmat-most-stylish-award-cover അനന്യ പാണ്ഡെ (ഫോട്ടോ കടപ്പാട്: Instagram | ananyapanday)

ബോളിവുഡിലെ താരസംഗമങ്ങളിലൊന്നായ ലോക്മാറ്റ് മോസ്റ്റ് സേറ്റൈലിഷ് അവാർഡ്സ് 2022ൽ തിളങ്ങി അനന്യ പാണ്ഡെ. ഹിന്ദി സിനിമയിലെ ന്യുജനറേഷൻ നായികമാരിൽ മികച്ച പുതുമുഖ നടിക്കുള്ള അവാർഡോടെ ബോളിവുഡിൽ കടന്നു വന്ന അനന്യ പാണ്ഡെയാണ് ഏറ്റവും മികച്ച വസ്ത്രധാരണത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. ലോക്മാറ്റ് മോസ്റ്റ് സേറ്റൈലിഷ് അവാർഡ്സ് 2022ലെ റെഡ് കാർപ്റ്റിൽ തന്റെ ഐവറി ഗോൾഡ് ലെഹങ്ഗയിൽ അനന്യ ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി.

നെക്‌ലൈൻ അലങ്കരിച്ച ഹാൾട്ടർ ബ്ലൗസും ഹെവി എംബ്രോയ്ഡറി ചെയ്ത ലെഹങ്ഗയും ധരിച്ച് നിലംപറ്റെയുള്ള ദുപ്പട്ടയുമായി റെഡ് കാർപെറ്റിൽ അനന്യ താരമായി. ബോളിവുഡ് താരവും നിർമാതാവുമായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ പാണ്ഡെ. കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ സിറ്റി ഓഫ് ഡ്രീംസിലാണ് താരസമ്പന്നമായ ലോക്മാറ്റ് മോസ്റ്റ് സേറ്റൈലിഷ് അവാർഡ്സ് 2022 നടന്നത്.