Saturday 02 January 2021 12:30 PM IST : By സ്വന്തം ലേഖകൻ

നീല ഗൗണിൽ ‘ഡിസ്‌നി പ്രിൻസസായി’ അനിഖ സുരേന്ദ്രൻ; മനം കവർന്ന് ചിത്രങ്ങൾ

anigha5544vv

ബാലതാരമായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവസുന്ദരിയാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ മകളായി ഭാസ്കർ ദ റാസ്കൽ, വിശ്വാസം എന്നീ ചിത്രങ്ങളിലൂടെ അനിഖ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ന്യൂ ഇയർ സ്‌പെഷൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

നീല ഗൗണിൽ കാർട്ടൂൺ സിനിമയായ ഫ്രോസണിലെ രാജകുമാരിയെ അനുസ്മരിപ്പിക്കും വിധമാണ് അനിഖ ഒരുങ്ങിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ എസ്ഡി ഫൊട്ടോഗ്രഫിയാണ്. രാജകുമാരിയെ പോലെ റോയൽ ലുക്കിലാണ് താരം. ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനിഖ ഭാസ്കർ ദ റാസ്കൽ, മൈ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ, എന്നൈ അറിന്താൽ, വിശ്വാസം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഗൗതം മേനോൻ സംവിധാനം ചെയ്ത വെബ് സീരീസ് ക്വീനിൽ നായികാ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും അനിഖയാണ്.

1.

2.

Tags:
  • Celebrity Fashion
  • Fashion