Wednesday 30 September 2020 11:55 AM IST : By സ്വന്തം ലേഖകൻ

വെളുപ്പിൽ ഒരുക്കിയ മാജിക്; തൂവെള്ളയിൽ അതിമനോഹരിയായി ആൻ അഗസ്റ്റിൻ, ചിത്രങ്ങൾ

ann-a1

എന്തൊക്കെ ഫാഷൻ ഡിസൈനിലും പാറ്റേണിലും കൊണ്ടുവന്നാലും വെളുത്ത നിറമുള്ള വസ്ത്രങ്ങൾ ധരിക്കാൻ പലർക്കും മടിയാണ്. വെള്ള നിറം തങ്ങൾക്ക് ചേരില്ല എന്നൊരു തെറ്റായ വിശ്വാസവും ഇവർക്കിടയിലുണ്ട്. എന്നാൽ മലയാളത്തിന്റെ പ്രിയതാരം ആൻ അഗസ്റ്റിന്റെ ഇൻസ്റ്റാഗ്രാം പേജിൽ കയറി നോക്കിയാൽ വെളുത്ത വസ്ത്രത്തിൽ ഒരുക്കിയിരിക്കുന്ന മാജിക് കാണാം. തൂവെള്ളയിൽ അതിമനോഹരിയായി തിളങ്ങുന്ന ആനിന്റെ ചിത്രങ്ങൾ ഫാഷൻ പ്രേമികളുടെ മനം കവരും.

നടന്‍ അഗസ്റ്റിന്റെ മകള്‍ എന്ന ലേബലില്‍ മലയാളി സിനിമയില്‍ എത്തി സ്വന്തമായി ഇടം നേടിയ താരമാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി. കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ ആൻ മുഖ്യ വേഷത്തിൽ എത്തിയിട്ടുണ്ട്. വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ആൻ. ഇൻസ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത മനോഹര ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്.

1.

2.

3.

4.

5.

6.

7.

8.

ann-a2

9.

ann-a3
Tags:
  • Celebrity Fashion
  • Fashion