Wednesday 18 January 2023 04:58 PM IST : By സ്വന്തം ലേഖകൻ

ആക്രി പെറുക്കി ഉപജീവനം നടത്തിയ മാതാപിതാക്കൾക്ക് ആദരം; ബോട്ടിൽ കാനുകള്‍ ഉപയോഗിച്ച് ഗൗൺ, ഹൃദയം തൊട്ട് അന്ന

miss-tailand

ആക്രി പെറുക്കി ഉപജീവനം നടത്തിയ മാതാപിതാക്കൾക്ക് ആദരമർപ്പിച്ച് മിസ് തായ്‌ലൻഡ് അന്ന സുഎംഗം-ഇയം. ബോട്ടിൽ കാനുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് അപ്സൈക്കിൾ ചെയ്ത ഗൗണ്‍ ധരിച്ചാണ് അന്ന റാംപില്‍ എത്തിയത്. അമേരിക്കയിലെ ലൂസിയാനയിൽ ന്യൂഓർലിയൻസ് മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ഫാഷൻ ലോകത്തിന്റെ ഹൃദയം തൊട്ട് അന്നയുടെ ഗൗൺ തരംഗമായത്.

tailaaaa

ഡിസൈനർ മണിരത് ആണ് മനോഹരമായ ഗൗൺ ഒരുക്കിയത്.  ‘ഹിഡൻ പ്രെഷ്യസ് ഡയ്മണ്ട് ഡ്രസ്’ എന്നാണ് ഈ ഗൗണിന് പേരിട്ടിരിക്കുന്നത്. സ്വരോസ്കി ഡയ്മണ്ടുകൾ പുൾ ടാബിൽ പിടിപ്പിച്ചശേഷം തുന്നിച്ചേർക്കുകയായിരുന്നു. വളരെ ആസ്വദിച്ചാണ് ഗൗൺ തയാറാക്കിയതെന്ന് ഡിസൈനർ മണിരത് പറയുന്നു. ‘ഈ ലോകത്ത് എല്ലാത്തിനും അതിന്റെതായ മൂല്യമുണ്ട്. നമ്മൾ അത് ശ്രദ്ധിക്കാറില്ല. അത് കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.’- മണിരത് കുറിച്ചു.

കഠിനാധ്വാനവും മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും പിന്തുണയുമാണ് അന്നയുടെ വിജയത്തിന് കാരണമെന്ന് മിസ് യൂണിവേഴ്സ് തായ്‌ലൻഡ് ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കുറിച്ചു. അന്നയെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ഫാഷൻ ലോകത്തിന്റെ മനസ്സ് കീഴടക്കിയാണ് അന്ന മടങ്ങിയത്. അമേരിക്കക്കാരിയായ ആർബോണി ഗബ്രിയേലാണ് മിസ് യൂണിവേഴ്സ് കിരീടം നേടിയത്. വെനിസ്വേലയിൽ നിന്നുള്ള അമാൻഡ, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രേയ്ന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. 

Tags:
  • Fashion