Monday 08 February 2021 12:43 PM IST : By സ്വന്തം ലേഖകൻ

നീല സാരിയിൽ അതിസുന്ദരിയായി അനു ഇമ്മാനുവൽ; തരംഗമായി ചിത്രങ്ങൾ

anuffdg3345

തെന്നിന്ത്യൻ സിനിമകളിലെ ഇഷ്ടനായികയാണ് മലയാളിയായ അനു ഇമ്മാനുവൽ. നാടൻ ലുക്കിലും ഗ്ലാമർ റോളുകളിലും ഒരുപോലെ തിളങ്ങുന്ന അനുവിന് വലിയ ആരാധകനിര തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. സാരി ലുക്കിലുള്ള അനുവിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. 

നീല നിറത്തിലുള്ള മനോഹരമായ സാരിയിലാണ് താരം. മിനിമൽ മേക്കപ്പിൽ എലഗന്റ് ലുക്കിലാണ് അനു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ടായിരുന്നു അനുവിന്റെ സിനിമാ അരങ്ങേറ്റം. ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ അനു മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്കും സജീവമായി.

1.

2.

3.

Tags:
  • Celebrity Fashion
  • Fashion