Tuesday 24 November 2020 03:06 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ വേഷങ്ങളിൽ മാത്രമല്ല, സാരിയിലും അതിമനോഹരി; കൂൾ ലുക്കിൽ അനു ഇമ്മാനുവൽ, ചിത്രങ്ങൾ

anuemman4445

തെന്നിന്ത്യൻ സിനിമകളിലെ ഇഷ്ടനായികയാണ് മലയാളിയായ അനു ഇമ്മാനുവൽ. നാടൻ ലുക്കിലും ഗ്ലാമർ റോളുകളിലും ഒരുപോലെ തിളങ്ങുന്ന അനുവിന് വലിയ ആരാധകനിര തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. സാരി ലുക്കിലുള്ള അനുവിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. 

നീലയും മഞ്ഞയും ഇടകലർന്ന മനോഹരമായ സാരിയിലാണ് താരം. മിനിമൽ മേക്കപ്പിൽ എലഗന്റ് ലുക്കിലാണ് അനു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ഫാഷൻ സിഗ്നേച്ചർ ആണ് ചിത്രങ്ങൾക്ക് പിന്നിൽ. നിതിഷ ശ്രീറാം ആണ് സ്റ്റൈലിങ്. 

‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ടായിരുന്നു അനുവിന്റെ സിനിമാ അരങ്ങേറ്റം. ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ അനു മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്കും സജീവമായി.

1.

2.

Tags:
  • Celebrity Fashion
  • Fashion