Monday 29 April 2019 02:25 PM IST : By സ്വന്തം ലേഖകൻ

ഫ്രീക്ക് ലുക്കിൽ അസിന്റെ കുഞ്ഞു മാലാഖ; സൂപ്പർ ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകർ!

asin-ddd1

കൂളിംഗ് ഗ്ലാസും ലെതർ ജാക്കറ്റും നീല ജീൻസും അണിഞ്ഞ് മോട്ടോർബൈക്കിൽ ഫ്രീക്ക് ലുക്കിൽ ഇരിക്കുന്ന ഒരു കുഞ്ഞു മാലാഖയുടെ ചിത്രമാണ് ഇപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം അസിന്റെ മകൾ അരിനാണ് ആ സ്റ്റൈലിഷ് കുഞ്ഞുവാവ. അസിൻ തന്നെയാണ് ഓമന മകളുടെ ചിത്രം ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

asin-ddd2

കുഞ്ഞിന് പതിനെട്ട് മാസമായി എന്ന് കുറിപ്പോടെയാണ് ഈ തകർപ്പൻ ചിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. അസിനെപ്പോലെ തന്നെ സുന്ദരിക്കുട്ടിയാണെന്നാണ് ആരാധകരുടെ കമന്റ്. വളരെ അപൂർവമായെ മകളുടെ ചിത്രങ്ങൾ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഒന്നാം പിറന്നാൾ ദിനത്തിലാണ് ആദ്യമായി അരിന്റെ ചിത്രം പുറത്തുവിട്ടത്.

കഴിഞ്ഞ ക്രിസ്മസിന് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും അസിൻ പങ്കുവച്ചിരുന്നു. പിന്നീട് ഒരു ടോയ് കാറിൽ ഇരിക്കുന്ന അരിന്റെ ക്യൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. 2016 ജനുവരിയിലാണ് അസിനും മൈക്രോമാക്സ് ഉടമ രാഹുൽ ശർമയും വിവാഹിതരാവുന്നത്‌. ‘ഹൗസ് ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായ ഇവർ അധികം വൈകാതെ വിവാഹിതരായി.