യുവനടൻ ബാലു വർഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നടിയും മോഡലുമായ എലീന കാതറിൻ ആണ് വധു. അങ്ങേയറ്റം ആർഭാടവും എലഗന്റുമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ. റോയൽ ലുക്കിലാണ് വരനും വധുവും ചടങ്ങിനെത്തിയത്. ഏവരെയും അതിശയിപ്പിച്ച ഈ ലുക്കിന് പുറകിൽ കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ്.
മെറൂണിഷ് ബ്രൗൺ നിറത്തിലുള്ള കസ്റ്റമൈസ്ഡ് ലെഹങ്കയണിഞ്ഞാണ് എലീനയെത്തിയത്. ഇന്ത്യൻ എംബ്രോയ്ഡറിയും ഫ്ലോറൽ ഡിസൈനും ചേർന്ന ലെഹങ്ക സിൽക്കിലാണ് ഒരുക്കിയിരിക്കുന്നത്. ചോക്കറും കമ്മലുകളും മാത്രമാണ് ആക്സസറീസായി അണിഞ്ഞിരിക്കുന്നത്. സിമ്പിൾ മേക്കപ്പിലാണ് എലീന. ടിയ മരിയയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹ നിശ്ചയത്തിന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ചു.
1.

2.

3.

4.

5.

6.

7.

8.

9.
