Friday 23 December 2022 03:46 PM IST : By സ്വന്തം ലേഖകൻ

ബോളിവുഡ് നടിമാരുടെ ഇഷ്ട സാരി; ബന്ധാനി സാരികള്‍ തരംഗമാവുന്നു...

bandhani-sari-bollywood-actress-trend-in-fashion-cover

ഫാഷൻ ലോകത്ത് ഇന്ത്യയുടെ പ്രതീകമാണ് സാരി. ഇന്ത്യയുടെ വൈവിധ്യം പോലെ സാരിയിലുമുണ്ട് വൈവിധ്യം. കാഞ്ചീവരം, ബനാറസ്, റ്റാന്റ്, ചിക്കൻകാരി, കസവ്, പോച്ചംപള്ളി, ബോംകായ്, ചന്ദേരി... എന്നിങ്ങനെ ഒരുപാട് സാരിയിനങ്ങൾ നമുക്കുണ്ട്. ഇതിൽ ബോളിവു‍ഡ് താരസുന്ദരിമാരുടെ ഇഷ്ടയിനമാണ് ബന്ധാനി സാരികള്‍.

ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഇവ പ്രധാനമായും നിർമിക്കുന്നത്. ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിർമാണത്തില്‍ പേരുകേട്ടവര്‍. നൂലിഴകളുടെ അടുപ്പവും നിറവും തമ്മിലുളള ബന്ധമാണ് ബന്ധാനിയുടെ പ്രത്യേകത. വൈവിധ്യമാര്‍ന്ന നിറങ്ങളും ആകര്‍ഷകമായ പാറ്റേണുകളും കൊണ്ട് സമ്പന്നമായ ബന്ധാനി ബോളിവുഡ് നടിമാരുടേയും പ്രിയം നേടി ഫാഷൻ ലോകത്തിപ്പോൾ തരംഗം തീർക്കുകയാണ്. ബോളിവുഡ് താരങ്ങളുടെ ബന്ധാനി സാരികളിലൂടെ.

bandhani-sari-bollywood-actress-trend-in-fashion

ഫാഷനില്‍ പരീക്ഷണങ്ങൾക്കു മടിക്കാത്ത ശില്‍പ ഷെട്ടി ജംപ്സ്യൂട്ടിന്റെ ആധുനിക ശൈലിയും സാരിയുടെ ചാരുതയും ഒന്നിപ്പിച്ചു. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ബന്ധാനി സാരിയാണ് കാജോളിന്റേത്... സാരികളുടെ കാര്യത്തില്‍ എപ്പോഴും അപ്‌ഡേറ്റ് ആയ ആലിയ ഭട്ട് വൈറ്റ് ബന്ധാനി പ്രിന്റുള്ള യെല്ലോ റെഡ് ഡുവല്‍ ഓംബ്രെ-ടോണ്‍ സാരിയിൽ.. ഫാഷനില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന സാറാ അലി ഖാന്‍ ഓറഞ്ച്, മഞ്ഞ ഓംബ്രെ ഇഫക്റ്റ് ബന്ധാനി സാരിയിൽ... പച്ച നിറത്തിലുള്ള ഓംബ്രെ സില്‍ക്ക് ബന്ധാനി സാരിയാണ് ജാന്‍വി കപൂര്‍ തിരഞ്ഞെടുത്തത്. തിളങ്ങുന്ന കടും ചുവപ്പ് നിറത്തിലുള്ള ഷെയ്ഡിലാണ് രാകുല്‍ പ്രീതിന്റെ ചുവപ്പ് ബന്ധാനി സാരി. ബോളിവുഡ് സുന്ദരിമാരുടെ ഇഷ്ടയിനമായതോടെ ബന്ധാനി സാരി ഫാഷൻ ലോകത്തിന്റെ കൂടുതൽ ശ്രദ്ധ നേടുകയാണ്...

കൂടുതൽ വിവരങ്ങൾക്ക്