തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഭാവന.
വേറിട്ട ലുക്കിൽ, ഒരു രാജകുമാരിയെ പോലെയാണ് താരം ഫോട്ടോഷൂട്ടിൽ. ‘Celebrate the PRINCESS in every GIRL’ എന്ന് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.
വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.