Tuesday 03 January 2023 12:39 PM IST : By സ്വന്തം ലേഖകൻ

‘ചിലരുടെ കണ്ണുകളിലെ ‘നാണമില്ലാത്ത’വരാകാം, അതൊരു രസമാണ്’; ബിക്കിനിയിൽ ബോഡി പോസിറ്റിവിറ്റി നൃത്തവുമായി യുവതി, വൈറൽ

body-positivity

ശരീരഭാരം കൂടുന്നതും കുറഞ്ഞിരിക്കുന്നതുമൊക്കെ ഓരോ വ്യക്തികളുടെയും ഇഷ്ടം പോലെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വന്തം ശരീരത്തെ കുറിച്ച് അവനവന് ആത്മവിശ്വാസം ആണ് ആദ്യം ഉണ്ടാകേണ്ടത്. ഈ സന്ദേശം പകര്‍ന്നുകൊണ്ട് ബോഡി പോസിറ്റിവ് ഫാഷൻ ഇൻഫ്ലുവൻസറായ തൻവി ഗീത രവിശങ്കര്‍ പങ്കുവച്ച വിഡിയോ വൈറലാകുകയാണ്. 

പത്താൻ സിനിമയിലെ ബഷറാം രംഗ് എന്ന പാട്ടിനു ബിക്കിനി ധരിച്ച് മനോഹരമായി ചുവടുവയ്ക്കുകയാണ് തൻവി. പർപ്പിൾ ബിക്കിനിയിലാണ് വിഡിയോയില്‍ തൻവി എത്തിയത്.  ‘നാണക്കേട് തോന്നേണ്ട കാര്യമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ചിലരുടെ കണ്ണുകളിലെ ‘നാണമില്ലാത്ത’വരാകാം, അതൊരു രസമാണ്. നമ്മൾ 2023 ലേക്ക് പ്രവേശിച്ചിരിക്കുന്നു. മാപ്പ് പറയാനൊന്നും ഇല്ല.’- എന്ന കുറിപ്പോടെയാണ് വിഡിയോ.

പത്താനിലെ ഗാനത്തിനു ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുകയാണ് തൻവി. തൻവിയുടെ നൃത്ത വിഡിയോ സോഷ്യല്‍ മീഡിയില്‍ നിരവധി പേരാണ് ഏറ്റെടുത്തത്. സ്ത്രീകളുടെ ഫാഷനെ കുറിച്ചും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും മുന്‍പും നിരവധി പോസ്റ്റുകൾ തന്‍വി പങ്കുവച്ചിട്ടുണ്ട്. 

Tags:
  • Fashion