Wednesday 20 January 2021 03:00 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് സിൽക് കാഞ്ചീവരം സാരിയിൽ അതിസുന്ദരിയായി വിദ്യ ബാലൻ; വസ്ത്രത്തിന്റെ വില 25,000 രൂപ

vidya22333fgghh

എന്തു പരിപാടിയായാലും മനോഹരമായ സാരികളിൽ തിളങ്ങുന്ന താരസുന്ദരിയാണ് വിദ്യ ബാലൻ. ഫാഷൻ പ്രേമികൾക്കിടയിൽ വിദ്യ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയുടെ ഇഷ്ട വേഷം സാരിയാണ്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു വിവാഹചടങ്ങിന് കാഞ്ചീവരം സാരി ധരിച്ചെത്തിയ താരം സാരി പ്രേമികളുടെ കയ്യടി നേടി.

പല നിറത്തിലുള്ള ബ്ലോക് പ്രിന്റ്സും പാറ്റേൺസും ചേരുന്ന ബ്ലാക് സിൽക് സാരിയായിരുന്നു വിദ്യയുടെ വേഷം. മുഹൂർത്ത് ഡിസൈൻസ് ആണ് സാരി ഒരുക്കിയത്. മാച്ചിങ് ആയി പർപ്പിൾ നിറത്തിലുള്ള ബ്ലൗസ് ആണ് ധരിച്ചത്. ഏകദേശം 25,000 രൂപയാണ് സാരിയുടെ വില. ചിത്രങ്ങൾ കാണാം... 

1.

Tags:
  • Bollywood Fashion
  • Fashion