Tuesday 13 July 2021 11:52 AM IST : By സ്വന്തം ലേഖകൻ

ഗോൾഡൻ പാന്റ്സിൽ തിളങ്ങി ശിൽപ ഷെട്ടി; വസ്ത്രത്തിന്റെ വില 16,000 രൂപ, ചിത്രങ്ങൾ

shilu-golllbbb44455

ഫിറ്റ്നസിന്റെ കാര്യത്തിലും വസ്ത്രധാരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ബോളിവുഡ് സുന്ദരി ശില്പ ഷെട്ടി. ശിൽപയുടെ ബ്യൂട്ടി, ഡയറ്റ് ടിപ്സ്, ഫിറ്റ്നസ് വിഡിയോകൾ എന്നിവയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ശില്‍പ ധരിച്ച ഗോൾഡൻ പാന്റ്സ് ആണ് ശ്രദ്ധിക്കപ്പെട്ടത്.

പുതിയ സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ഇവന്റിലാണ് ഗോൾഡൻ പാന്റ്സ് ധരിച്ചു ശിൽപ പ്രത്യക്ഷപ്പെട്ടത്. നാദിൻ മെറാബി കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സീക്വിന്ന്ഡ് ഗോൾഡന്‍ പാന്റ്സ്. സ്ട്രൈറ്റ് കട്ട് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരുന്നത്. ഏകദേശം 16,000 രൂപയാണ് പാന്റ്സിന്റെ വില. സ്ലീവ്‌ലസ് പ്ലെയിൻ ബ്ലാക് ടോപ്പാണ് പാൻറ്സിനൊപ്പം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം.. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion