Tuesday 30 October 2018 10:54 AM IST : By സ്വന്തം ലേഖകൻ

ഇതാണ് യഥാർത്ഥ ’ക്യാറ്റ് വോക്ക്’; സുന്ദരിമാർക്കിടയിൽ റാംപില്‍ താരമായി പൂച്ച! വിഡിയോ വൈറൽ

cat-walk-fashion-video

റാംപില്‍ ക്യാറ്റ് വോക്ക് നടത്തുന്ന സുന്ദരിമാരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. എന്നാൽ യഥാർത്ഥ ’ക്യാറ്റ് വോക്ക്’ തുർക്കിയിലെ ഈസ്താംബൂളിൽ നടന്ന ഫാഷൻ ഷോയിൽ കണ്ടു. ഫാഷൻ ഷോയ്ക്കിടയിൽ റാംപിലെത്തിയ പൂച്ചയാണ് കാണികളുടെ കയ്യടി നേടിയ സൂപ്പർതാരം. സംഭവത്തിന്റെ വിഡിയോ ഇതിനോടകം സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

റാംപിൽ ക്ഷണിക്കാതെ എത്തിയതാണ് ഈ വിരുതൻ. നിറഞ്ഞ സദസും മോ‍ഡലുകളുടെ റാംപ് വോക്കും കാതടപ്പിക്കുന്ന സംഗീതവുമൊന്നും പൂച്ചയ്ക്കൊരു പ്രശ്നമേയല്ലായിരുന്നു. വളരെ കൂളായി ശരീരമൊക്കെ നക്കി തുടച്ച് അവൻ റാംപിൽ കിടന്നു. മോഡലുകൾ അടുത്തുകൂടെ നടന്നുപോകുമ്പോൾ ഉടുപ്പിൽ ചാടി പിടിക്കാനും മറന്നില്ല. രസകരമായ റാംപ് വോക്കിന്റെ വിഡിയോ കാണാം;