Wednesday 07 April 2021 12:20 PM IST : By സ്വന്തം ലേഖകൻ

സിൻഡ്രല്ല ഡ്രസ്സിൽ ക്യൂട്ടായി സാറ അലി ഖാൻ; അതിമനോഹര വസ്ത്രത്തിന്റെ വില 15 ലക്ഷം, ചിത്രങ്ങൾ

sarahhcibddere

ബോളിവുഡ് യുവസുന്ദരി സാറ അലി ഖാന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിൻഡ്രല്ല ഡ്രസ്സിൽ ക്യൂട്ട് ലുക്കിലാണ് താരം. ഫാഷൻ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്‌ സാറയുടെ മനോഹരമായ ഔട്‍ഫിറ്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സിൻഡ്രല്ല ഫോട്ടോഷൂട്ട് പങ്കുവച്ചത്. 

ലെയറുകളും റഫിളുകളും ഒപ്പം നീളൻ അങ്കിവാലുമാണ് മിനി ഡ്രസ്സിനെ ആകർഷകമാക്കുന്നത്. നോർവീജിയൻ ഫാഷൻ ഡിസൈനർ ക്രിഷ്ട്യൻ ആഡ്നേവിക്കിന്റ 2020 വിന്റർ കലക്‌ഷനിൽ നിന്നുള്ള റഫൾഡ് മിനി ഡ്രസ്സാണ് സാറ അണിഞ്ഞിരിക്കുന്നത്. യഥാർഥ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയാണ് സാറയ്ക്കു വേണ്ടി വസ്ത്രം ഒരുക്കിയത്. എകദേശം 15 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.

1.

2.

sara-alikhan-2.jpg.image.845.440

3.

sara-alikhan-1.jpg.image.845.440
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion