Thursday 03 December 2020 12:06 PM IST : By സ്വന്തം ലേഖകൻ

റോസാപ്പൂ വിരിഞ്ഞതുപോലെ അതിമനോഹരം; ഈ ഗൗണ്‍ ധരിച്ചാൽ കൊറോണ അടുത്തുവരില്ല! വിചിത്ര ‍ഡിസൈനിനു പിന്നിൽ

Social-distancing-dress

കോവി‍ഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കാണ് സാമൂഹിക അകലം. മാസ്ക് ധരിക്കുന്നതുപോലെത്തന്നെ പ്രധാനമാണ് സോഷ്യൽ ഡിസ്റ്റൻസിങ്ങും. ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാൻ വ്യത്യസ്തമായ ഉടുപ്പുമായി എത്തിയിരിക്കുകയാണ് ഷെയ് എന്ന ഡിസൈനര്‍.

റോസാപ്പൂ വിരിഞ്ഞു നിൽ‌ക്കുന്നതുപോലെ അതിമനോഹരമാണ് ഷെയ് ഒരുക്കിയ സോഷ്യൽ ഡിസ്റ്റൻസിങ് ഗൗൺ. ആറു അടിയാണ് ഗൗണിന്റെ ബോട്ടത്തിന്റെ നീളം. 270 മീറ്റര്‍ ടൂള്‍ നെറ്റാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. ഗൗണിനൊപ്പം ധരിക്കാനുള്ള ഫെയ്സ്മാസ്‌ക്കും ഡിസൈനർ ഒരുക്കിയിട്ടുണ്ട്.

ഭാരം കുറവാണ് എന്നതാണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത. പാർട്ടായി പിരിക്കാൻ കഴിയുമെന്നതിനാൽ ഉപയോഗം കഴിഞ്ഞശേഷം സൂക്ഷിക്കാനും വളരെ എളുപ്പമാണ്. സ്കർട്ടിന്റെ താഴത്ത് പ്രത്യേക വീലുകള്‍ ഘടിപ്പിച്ചതിനാൽ ഗൗണ്‍ താങ്ങിപ്പിടിച്ചു നടക്കാനും ബുദ്ധിമുട്ടേണ്ട.

Tags:
  • Fashion