Saturday 14 April 2018 12:22 PM IST : By സ്വന്തം ലേഖകൻ

ഓഫിസിലെന്നും ഒരേ സ്റ്റൈലിൽ ചെന്നാൽ ബോറടിക്കില്ലേ? കൊച്ചുമാറ്റങ്ങളോടെ സൂപ്പർ മേക്കോവർ!

fashn32

എന്നും രാവിലെ കാണുമ്പോൾ തണുത്ത ഗുഡ്മോർണിങ് നൽകുന്നവരെല്ലാം കണ്ണുവിടർത്തി കൈ നൽകി ഗുഡ്മോർണിങ് പറയണം  എന്നല്ലേ ആഗ്രഹം? ഈസിയായി നടക്കും, അധികം പണചെലവും വേണ്ട.  മേക്കപ്പിലെ വ്യത്യാസങ്ങളും ഡ്രസ്സിങ്ങിലേയും ആറ്റിറ്റ്യൂഡിലേയും  ചെറിയ മാറ്റങ്ങളും നൽകും ആ ചേഞ്ച്. പതിവു രീതികൾ വിട്ട് ഈ പരീക്ഷണങ്ങളൊന്ന് നടത്തി നോക്കൂ.

മുടി അലസമായ് പാറിപ്പറക്കട്ടെ

ഷാംപൂവും കണ്ടീഷനറും ചെയ്ത മുടി കാറ്റിനൊപ്പം അലസമായി അഴിച്ചിടാം. അതിൽ തന്നെ കിട്ടും മേക്കോവറിന്റെ ആദ്യത്തെ വിസ്മയ നോട്ടങ്ങൾ. നല്ലൊരു ഹെയർ സ്‌റ്റൈലിസ്റ്റിൽ നിന്നും ഇണങ്ങുന്ന ഹെയർ കട്ട് ഇപ്പോൾ തന്നെ സ്വന്തമാക്കൂ. എ ന്നും മുടിപിന്നികെട്ടി ഗേളിഷ് ലുക്കിൽ ആണ് ജോലിക്കുപോകുന്നതെങ്കിൽ ഒരു ദിവസമെങ്കിലും ഹെവി ലുക് ഒന്ന് ട്രൈ ചെയ്യൂ. നീട്ടിയിട്ട മുടിയുടെ ഇരുവശങ്ങൾ മാത്രം ഫെതർകട്ട് ചെയ്യാം, ഒരു ചേഞ്ചിന് അറ്റം കേൾ ചെയ്തുമിടാം. ആരേയും ആകർഷിക്കുന്ന ഹെവിമാസ് ലുക്. ഓവൽ മുഖമുള്ളവർക്കു ടെൻഷനടിക്കാതെ തന്നെ ഒട്ടു മിക്ക ഹെയർ സ്‌റ്റൈലുകളും  പരീക്ഷിക്കാം.

മുഖത്തിനു നീളം തോന്നുന്നതു കൊണ്ടാണ് ഹെയർസ്റ്റൈൽ മാറ്റി പരീക്ഷിക്കാത്തതെങ്കിൽ അ തിനും മാർഗമുണ്ട്. ഇരുവശങ്ങളിലേയും കുറച്ച് മുടിയെടുത്ത് താടിയുടെ താഴെ വരെ നീളത്തിൽ  വെട്ടിയിടാം. ഇതു താടിക്ക് മുകളിലോ സമമായോ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നീളൻ മുഖം ഇപ്പോൾ അപ്രത്യക്ഷമായില്ലേ? സ്ഥിരം ഹെയർ സ്‌റ്റൈലിൽ നിന്നു മാറ്റി മുടി മുകളിലേക്കു പോണി ടെയിൽ കെട്ടാം. അയൺ ചെയ്തോ അറ്റം മാത്രം കേൾ ചെയ്തോ അഴിച്ചിടാം. മുടി മുഴുവനായി എടുത്തു മുകളിലേക്ക് വട്ടത്തിൽ കെട്ടിവയ്ക്കാം. അലസമായി രണ്ട് മൂന്ന് മുടി വശത്തുനിന്ന് വലിച്ചിടാം. കൂൾ ആൻഡ് എലഗന്റ് ലുക്ക് റെഡി.

Try This

ഹെയർ സ്പ്രേ ചെയ്ത ശേഷം മുടി ചെറിയ ഭാഗങ്ങളായി തിരിച്ച് ടിഷ്യൂ പേപ്പറിൽ പൊതിയുക. ഇനി ഈ മുടി ചുരുട്ടി പിൻ ചെയ്തു വയ്ക്കണം. പത്ത് മിനിറ്റിനു ശേഷം അഴിച്ചിട്ടാൽ കേളി ഹെയർ ആയി.

ലിപ്സ്‌റ്റിക് ഒന്ന് മാറ്റി പിടിക്കാം

സ്ഥിരമായി  മെറൂണ്‍, ബ്രൗൺ ഷെയ്ഡുകൾ ഉപയോഗിക്കുന്നവർ അത് മാറ്റി ന്യൂഡ് ഷെയ്ഡുകള്‍ പരീക്ഷിക്കേണ്ട സമയമായി. ലിപ്സ്റ്റിക് അണിയുന്നതിനു മുമ്പു ചുണ്ടുകളിൽ  വാസdലfനോ  ലിപ്ബാമോ ഉപയോഗിച്ച് അൽപം മോയ്സ്ചറൈസർ നൽകണം. കടും  നിറങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്നവർക്കു  പീച്ചിന്റേയും റോസിന്റേയും  ഷേയ്ഡുകൾ തിരഞ്ഞെടുക്കാം. കറുപ്പോ വെള്ളയോ നിറത്തിലുള്ള വസ്ത്രങ്ങളണിയുമ്പോൾ ചുവന്ന ലിപ്സ്റ്റിക് എലഗന്റ് ലുക് നൽകും. ബ്രൗൺ നിറം ഇഷ്ടപ്പെടുന്നവർക്ക് ഒരു ചേഞ്ചിന് ചുണ്ടിൽ അൽപം സ്കിൻ ടോൺ  ഫൗണ്ടേഷൻ നൽകിയ ശേഷം ലിപ്സ്റ്റിക് നൽകിയാൽ ബ്രൗണിന്റെ  വ്യത്യസ്തമായ ഷേഡ് ലഭിക്കും.  

Try This

ലിപ്സറ്റിക് ഉപയോഗിക്കാൻ മടിയാണെങ്കിൽ ചുണ്ടിനു നിറം കിട്ടാൻ ബീറ്റ്റൂട്ട് നീര് പുരട്ടാം. ഒരു വലിയ സ്പൂൺ ബീറ്റ്റൂട്ട് നീരെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ദിവസവും ഒാരോ ചെറിയ സ്പൂൺ വീതം ഇതിനൊപ്പം ചേർക്കാൻ മറക്കരുത്. ഒരാഴ്ച കഴിയുമ്പോൾ ഇത് കട്ടിയായി ജെൽ രൂപത്തിലാകും. പുറത്തുപോകും മുമ്പ് ഇതിൽ അൽപം പുരട്ടിയാൽ പ്രകൃതിദത്തമായ ലിപ്സ്റ്റിക് ആയി.

ട്രെൻഡി മെറ്റൽ ആഭരണങ്ങൾ

കാതിലെയും കഴുത്തിലെയും സ്ഥിരം ഒാഫിസ് വെയ ർ സിംപിൾ ആഭരണങ്ങൾ അഴിച്ചു വയ്ക്കാം. കുറച്ച് മെറ്റൽ ഇയർ റിങ്സും വിത്ത് പെൻഡന്റ് ലോങ് ചെയിനുകളും വാങ്ങൂ. ജീൻസും  ടോപ്പുമണിയുമ്പോൾ ലളിതമായ പേൾ കമ്മലുകളോ ഡയമണ്ടോ മാത്രം  ഉപയോഗിച്ചാൽ മതി. സിംപിൾ മെറ്റൽ വളകളും സ്‌റ്റോൺ ബ്രേസ്‌ലെറ്റും കൈകൾക്ക് എലഗന്റ് ലുക്ക് നൽകും. ഹെവി കമ്മലുകൾക്കൊപ്പം മാലകൾ ഒഴിവാക്കാം. അൽപം വർക്കുകളോട് കൂടിയ ഡ്രസ്സിടുമ്പോൾ വലിയ കമ്മലുകൾ അണിയാം. ഏത് ഡ്രസ്സിനൊപ്പവും അണിയാവുന്ന സ്‌റ്റേറ്റ്മെന്റ് മാലകളും ഇടക്കിടെ പരീക്ഷിച്ചു നോക്കൂ

Try This

മെറ്റൽ ആഭരണങ്ങൾ വെൽവെറ്റ് തുണിയിൽ പൊതി ഞ്ഞ് വായുവും വെളിച്ചവും കയറാതെ സൂക്ഷിച്ചാൽ ദീർഘനാൾ നിറം മങ്ങാതെയിരിക്കും.

സ്പെഷൽ െഎഡന്റിറ്റി

സ്ഥിരം വേഷമായ ചുരിദാറും, സാരിയും മാറ്റി ഒരു ദിവസമെങ്കിലും ഫോർമൽ ഡ്രസ്സണിഞ്ഞ് ഓഫിസിലേ ക്കു ചെന്ന് നോക്കൂ. സ്കിൻ ഫിറ്റ് ജീൻസിനൊപ്പം ലോ ങ് കുർത്തിയും, ഫോർമൽ ഷർട്ടിനൊപ്പം ലൂസ് ബോട്ടവും സ്പെഷൽ ഐഡന്റിറ്റി നൽകും. പഴയ കുർത്തികളണിയുമ്പോള്‍ അൽപം ഹെവി നെക്പീസ് അണിയാം. കുർത്തയുടെ ലുക് തന്നെ മാ റും. കുർത്തകൾക്കൊപ്പം സിംപിൾ ബെൽറ്റു കൂടി അ ണിഞ്ഞ് മാറ്റം പരീക്ഷിക്കാം,  ഒരു മിക്സ് ആൻഡ് മാച്ച് സ്‌റ്റോൾ കൂടെ കഴുത്തിൽ ചുറ്റിക്കോളൂ. ‘പുതിയ ഡ്രസ്സ് അടിപൊളി’യെന്ന അഭിനന്ദനവും വാങ്ങാം.

Try This

സ്റ്റോൾ മൃദുവും കനം കുറഞ്ഞവയുമായതുകൊണ്ട് ഇവ വാഷിങ് മെഷീനിൽ കഴുകരുത്.   അല്പം ഷാം പൂ ചേർത്ത വെള്ളത്തിൽ ഉലച്ച് തണലത്ത് ഉണക്കിയാൽ മതി.

ചെരുപ്പിൽ പരീക്ഷിക്കാം ന്യൂഡ് നിറങ്ങൾ

കാഷ്വൽസിനൊപ്പം ഫ്ലാറ്റ് ഹീൽ ഉള്ള ചെരിപ്പുകളാണ് കൂടുതൽ സൗകര്യം. എങ്കിലും സ്ഥിരം ഫ്ലാറ്റ്സ് ഇടുന്നവർക്ക് ഒരു മാറ്റത്തിന് ഹൈ ഹീൽസ് തന്നെയിടാം. ഗോൾഡൻ, സിൽവർ നിറങ്ങൾ ചെരിപ്പില്‍  നിന്നു പാടെ ഔട്ടായി, പകരം ന്യൂഡ് നിറങ്ങൾ സ്ഥാനം നേടി. ജീൻസും ടീഷർട്ടും അണിയുമ്പോൾ ഭംഗിയുള്ള വർക്കുകളോടു കൂടിയ ഫ്ലാറ്റ്സും ഷൂസുമാകാം. കറുത്ത ഡ്രസ്സും വെള്ള ഡ്രസ്സും അണിയുമ്പോൾ കൂടെയണിയാൻ ഒരു റെഡ് ഹീൽ ഷൂ കരുതാൻ മറക്കല്ലേ... കാലിലെ നഖങ്ങൾ ഷേപ്പിൽ വെട്ടി ബെയിസ് കോട്ട് മാത്രം നൽകുക. അഗ്രങ്ങൾ കൂർപ്പിച്ചും ഓവൽ ഷേപ്പിലും വെട്ടുന്നത് പഴയരീതിയാണ്. ഇപ്പോൾ  ചതുരാകൃതിയിൽ വെട്ടി അറ്റങ്ങളിൽ വെള്ളയും ബാക്കി ഭാഗത്ത് നഖത്തിന്റെ അതേ നിറവും നൽകുന്നതാണു ട്രൻഡ്.

Try This

പുതിയ ഷൂ ധരിക്കുമ്പോൾ ഷൂസിന്റെ അഗ്രഭാഗത്ത് ഉള്ളിലായി  അൽപം  പെട്രോളിയം ജെല്ലി തേച്ചാൽ ഷൂബൈറ്റ് ഒഴിവാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ദീപ്തി സുനിൽ, ബ്യൂട്ടിസോൺ, കലൂർ