Monday 30 April 2018 05:43 PM IST : By സ്വന്തം ലേഖകൻ

റെഡ് കാര്‍പെറ്റിൽ ദീപിക എത്തിയപ്പോള്‍ അയാള്‍ അത് വിളിച്ചു കൂവി; ചിരി മായാതെ താരം

FotoJet-77-1024x576

ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഒരാളായി ദീപികയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ദീപികയും കോലിയും മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പൊതു വേദിയില്‍ എപ്പോള്‍ പ്രത്യക്ഷപ്പെട്ടാലും ചുണ്ടുകളില്‍ ആ ചെറു പുഞ്ചിരി ദീപികയുടെ മുഖത്തുണ്ടാകും. ഇതാണ് ദീപികയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

അനാമിക ഖന്നാ ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുളള വസ്ത്രം ധരിച്ചാണ് സദസിന് മുന്നില്‍ കൈകള്‍ കൂപ്പി നിറ പുഞ്ചിരിയോടെയാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. റെഡ് കാര്‍പെറ്റിലൂടെ നടന്നു നീങ്ങിയപ്പോള്‍ സദസിലിരിക്കുന്നവരുടെ കണ്ണുകള്‍ ദീപികയിലായിരുന്നു. പരാജയത്തില്‍ നിന്ന് എങ്ങനെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാമെന്നതിനെ കുറിച്ചും ദീപിക സംസാരിച്ചു. നിറ‍ഞ്ഞ പുഞ്ചിരിയോടെയുള്ള ദീപികയുടെ സംസാരത്തിനിടയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന് വേദിയില്‍ നിന്ന് ഒരു അരാധകന്‍ വിളിച്ചു പറഞ്ഞിരുന്നു. മനോഹരമായി ചിരിച്ചു കൊണ്ട് താരം നന്ദി പറയുകയും ചെയ്തു.

ചിത്രങ്ങൾ കാണാം

1.

d4

2.

d5

3.

D3

4.

d2

5.

d6

6.

d1