Monday 05 November 2018 12:10 PM IST : By സ്വന്തം ലേഖകൻ

കല്യാണ മാമാങ്കം തുടങ്ങി; ഓറഞ്ച് വസ്ത്രത്തിൽ അതിസുന്ദരിയായി ദീപിക പദുകോൺ (ചിത്രങ്ങൾ)

deepika-marriage321

ബോളിവുഡിലെ ഏറ്റവും വലിയ താര വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം. വെറും 12 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദീപിക പദുകോൺ- രൺവീർ സിങ് ജോഡികളുടെ വിവാഹാഘോഷ ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു. ദീപികയുടെ ജന്മനാടായ ബെംഗളൂരുവിലാണ് ആഘോഷങ്ങൾ തുടങ്ങിയിരിക്കുന്നത്. സബ്യസാചി ഡിസൈനിലുള്ള ഓറഞ്ച് വസ്ത്രം അണിഞ്ഞ ദീപികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ദീപികയുടെ സ്റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് പ്രീ വെഡ്ഡിങ് ആഘോഷ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നവംബർ 14, 15 ദിവസങ്ങളിലായാണ് ദീപിക പദുകോൺ- രൺവീർ സിങ് വിവാഹം നടക്കുക. ഇറ്റലിയിൽ വച്ചായിരിക്കും ഇവരുടെ വിവാഹമെന്ന തരത്തിൽ മുൻപ് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യയിൽ തന്നെയാകും വിവാഹമെന്നാണ് സൂചന.