Friday 27 August 2021 04:26 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് റഫൾസ് ടോപ്പിൽ തിളങ്ങി ദീപിക പദുകോൺ; വില 90,000 രൂപ, ചിത്രങ്ങൾ

deepikkkkk444555

ബോളിവുഡിൽ മികച്ച ഫാഷൻ സെൻസുള്ള താരമാണ് ദീപിക പദുകോൺ. താരത്തിന്റെ വസ്ത്രധാരണം എല്ലായ്‌പ്പോഴും ഫാഷൻ പ്രേമികളെ അമ്പരപ്പിക്കാറുണ്ട്‌. വ്യത്യസ്തമായ കളർ കോമ്പിനേഷനും പാറ്റേണും സ്റ്റൈലുമൊക്കെയായി ദീപിക റെഡ് കാർപ്പറ്റിലും സിനിമയുടെ പ്രൊമോഷൻ വേളകളിലുമെല്ലാം തിളങ്ങാറുണ്ട്.

ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവയ്ക്കുന്ന മനോഹരമായ ഫാഷൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാണ്. ചുവപ്പ് റഫൾസ് ടോപ്പ് ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗം തീർക്കുന്നത്. ഇറ്റാലിയന്‍ ആഡംബര ബ്രാൻഡിൽ നിന്നുള്ള ഈ ടോപ്പിന് 90000 രൂപയോളം വിലയുണ്ട്. ലാറ്റെക്സ് സ്കിൻ ടൈറ്റ് പാന്റ്സ് ആണ് ഇതോടൊപ്പം പെയർ ചെയ്തത്. ചിത്രങ്ങൾ കാണാം.. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion