Saturday 18 May 2019 02:21 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് പരവതാനിയിൽ പച്ച വിസ്മയം തീർത്ത് ദീപിക; അഭൗമ സൗന്ദര്യത്തെ വാഴ്ത്തി ആരാധകർ!

deepika-canne19

എഴുപത്തിരണ്ടാമത് കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ ആരാധകരെ വിസ്മയിപ്പിച്ച് സൂപ്പർതാരം ദീപിക പദുക്കോൺ. ഇളംപച്ച നിറത്തിൽ ലേസുകൾ ഘടിപ്പിച്ച മനോഹരമായ ഗൗൺ ധരിച്ചാണ് ദീപിക കാനിലെത്തിയത്. ചുവപ്പ് പരവതാനിയിൽ പച്ച വിസ്മയം തീർത്ത ദീപികയെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.  

deepika-canne191

ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലിയാണ് ദീപികയുടെ ഈ കിടിലൻ ലുക്കിന് പിന്നിൽ. മനോഹരമായ ഡോളിനെ ഓർമ്മിപ്പിക്കും വിധം തലയിൽ പിങ്ക് നിറത്തിലുള്ള ലേസ് ബോയും അണിഞ്ഞു. മിനിമൽ മേക്കപ്പിൽ മുടി പോണി ടെയിൽ കെട്ടി അതീവ സുന്ദരിയായിരുന്നു ദീപിക.  

ഇതിന് മുൻപ് ഡിസൈനർ പീറ്റർ ടൺദാസിന്റെ ഐവറി– ബ്ലാക്ക് കോംപിനേഷനുള്ള ഗൗണിലാണ് ദീപിക കാനിൽ പ്രത്യക്ഷപ്പെട്ടത്. ഇന്നും റെഡ് കാർപ്പെറ്റിൽ ദീപിക എത്തുന്നുണ്ട്. അടുത്ത മാജിക് എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ദീപിക ആരാധകർ, ഒപ്പം ഫാഷൻ ലോകവും.