Friday 21 June 2019 06:47 PM IST : By സ്വന്തം ലേഖകൻ

ദീപികയുടെ പച്ച കുപ്പായം പാളി; ഇതെന്തു ഫാഷനെന്ന് ആരാധകര്‍! വിഡിയോ, ചിത്രങ്ങൾ

deepika-green-dn3

ബോളിവുഡിന്റെ ഫാഷൻ ഐക്കണാണ് താരസുന്ദരി ദീപിക പദുകോൺ. വസ്ത്രങ്ങളിൽ പുതിയ പരീക്ഷണവുമായെത്തുന്ന താരത്തിന് ആരാധകരുമേറെയാണ്. എന്നാൽ കഴിഞ്ഞ ദിവസം ദീപികയുടെ ഫാഷൻ പരീക്ഷണം പാളി. മുംബൈയിൽ നടന്ന ഗ്രാൻസിയ മില്ലേനിയൽ അവാ‍ർഡ് ദാന ചടങ്ങിൽ പച്ച കുപ്പായമണിഞ്ഞു എത്തിയ ദീപിക ആരാധകരുടെ വിമർശനമേറ്റു വാങ്ങി.

പച്ച പാന്റ് സ്യൂട്ട് ധരിച്ചാണ് ദീപിക റെഡ് കാർപറ്റിൽ എത്തിയത്. ഓഫ് ഷോൾഡർ ക്യാപ് ആയിരുന്നു വസ്ത്രത്തിലെ പരീക്ഷണം. മുടിയിൽ കെട്ടിയ റിബൺ, ചെരുപ്പ്, കമ്മല്‍ എന്നിങ്ങനെ ആക്സസറീസിനെല്ലാം പച്ച നിറം. ‘സീ ഓഫ് ഗ്രീൻ’ എന്നാണ് ഡിസൈനർമാരായ ആഷി സ്റ്റുഡിയോ ഈ ലുക്കിന് നൽകിയ പേര്.

1.

2.

3.

4.