Saturday 30 July 2022 11:59 AM IST : By സ്വന്തം ലേഖകൻ

രാജകീയ പ്രൗഢിയില്‍ ദീപികയും രൺവീറും; മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളില്‍ റാംപില്‍ തിളങ്ങി, ചിത്രങ്ങള്‍

deepika-ranvv4455

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളില്‍ തിളങ്ങി ദീപികയും രൺവീറും. മിജ്‌വാൻ ഫാഷൻ ഷോയ്‌ക്കു വേണ്ടിയാണ് സൂപ്പര്‍താരങ്ങളായ ദീപിക പദുകോണും ഭര്‍ത്താവ് രൺവീര്‍ സിങ്ങും റാംപില്‍ ചുവടുവച്ചത്. ഷോയുടെ ഷോസ്റ്റോപ്പർ ആയി മാറിയ ഇരുവരും ഫാഷന്‍പ്രേമികളുടെ മനം കവര്‍ന്നു. 

മിജ്‌വാന്റെ 10 വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോ മുംബൈയിലാണ് നടന്നത്. മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളിൽ രാജകീയ പ്രൗഢിയോടെയാണ് ഇരുവരും എത്തിയത്. മനോഹരമായ എംബ്രോയ്ഡറി, ലേസി ബോർഡർ, സീക്വിൻ വർക്ക് ചെയ്ത ലെഹങ്കയിൽ ദീപിക തിളങ്ങി. വെള്ള എംബ്രോയ്ഡറിയോടു കൂടിയ കറുത്ത കോട്ട് ശൈലിയിലുള്ള ഷേർവാണിയാണ് രൺവീർ ധരിച്ചിരുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

deepika-rabveer45

2.

deepika-fasssd

3.

deepika-ranveerghjj

4.

deepika-ranveer56gh
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion