Tuesday 04 December 2018 04:59 PM IST : By സ്വന്തം ലേഖകൻ

റെഡ് കാർപ്പറ്റിനെ വെല്ലുന്ന പ്രഭയിൽ താരസുന്ദരികൾ; ദീപിക- രൺവീർ വിവാഹസൽക്കാരം പൊടിപൊടിച്ചു!

drm233

ദീപിക പദുകോൺ- രൺവീർ സിങ് എന്നിവരുടെ വിവാഹ സൽക്കാരവും പൊടിപൊടിച്ചു. ചലച്ചിത്ര മേളകളിലെ റെഡ് കാർപ്പറ്റിനെ കടത്തിവെട്ടുന്ന രീതിയിൽ ആഡംബര പ്രഭയിൽ മുങ്ങിയാണ് ബോളിവുഡിലെ താരസുന്ദരികൾ വിവാഹ സൽക്കാരത്തിന് അണിഞ്ഞൊരുങ്ങിയെത്തിയത്. കറുപ്പിൽ വജ്രത്തിളക്കമുള്ള കല്ലുകൾ പതിപ്പിച്ച ചോളി അണിഞ്ഞാണ് വിദ്യ ബാലൻ എത്തിയത്. സ്വർണ്ണ നിറമുള്ള നീളൻ ഗൗണിൽ മത്സ്യകന്യകയുടെ സൗന്ദര്യത്തോടെ എത്തിയ ശില്പ ഷെട്ടി ആരാധകരുടെ മനം കവർന്നു. കടുംപച്ച നിറമുള്ള നീളൻ ഗൗണിലാണ് കരീന കപൂർ എത്തിയത്.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും; കല്യാണച്ചെലവിനുള്ള രണ്ട് ലക്ഷം ആശുപത്രിക്ക്; ‘സന്ദേശം’ ഈ വിവാഹം–ചിത്രങ്ങൾ

തികഞ്ഞ ദൈവവിശ്വാസി, ഏകാന്തതയും പാട്ടും ഇഷ്ടം; നിത്യ മേനോൻ ഇങ്ങനെയാണ് ഭായ്! (വിഡിയോ)

ജനിച്ചയുടൻ രണ്ടര കിലോയിൽ താഴെ ‌ഭാരമുള്ള കുഞ്ഞുങ്ങളെ മൂടിപ്പൊതിഞ്ഞ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോൾ?

കല്ലുകൾ പതിപ്പിച്ച ലൈറ്റ് പിങ്ക് നിറത്തിലുള്ള ചോളിയിൽ മുൻ ലോകസുന്ദരി ഐശ്വര്യയും തിളങ്ങി. കുടുംബത്തോടൊപ്പമാണ് ആഷ് സൽക്കാരത്തിൽ പങ്കെടുത്തത്. വിരാടില്ലാതെ ഒറ്റയ്‌ക്കെത്തിയ അനുഷ്ക ശർമ്മ ഇളം പർപ്പിൾ നിറത്തിലുള്ള ലോങ്ങ് ഗൗണാണ് അണിഞ്ഞിരുന്നത്. പാർട്ടിയിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് മലൈക അറോറയാണ്. വയലറ്റ് നിറമുള്ള ഗൗണിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.

vidhya-drm1

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. പതിനാല്, പതിനഞ്ച് തീയതികളിലായാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. പതിനാലിന് കൊങ്കണി ആചാരപ്രകാരവും പതിനഞ്ചിന് സിന്ധ് ആചാരപ്രകാരവുമാണ് വിവാഹിതരായത്. വിഡിയോ, ചിത്രങ്ങൾ കാണാം;

kareena-ddr2

1.

ais-drm3

2.

anushka-drm4

3.

silpa-drm6

4.

malaika-drm5

5.

6.

7.

ചോർന്നൊലിക്കുന്ന കൂരയല്ല, കിഴക്കമ്പലത്തുകാർ ഇനി ഗോഡ്സ്‍വില്ലയുടെ സുരക്ഷിതത്വലേക്ക്

116 കിലോയിൽ നിന്ന് സൂപ്പർ ബോഡിയിലേക്ക്! ‘ചില്ലി’ലെ നായകന്റെ മകൻ സിനിമയോടു ‘നോ’ പറയാന്‍ കാരണം