Wednesday 04 December 2019 02:59 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകൾക്കായി ആകർഷകമായ വസ്ത്രശേഖരം; ദിയ– ആധുനിക ഫാഷന്റെ വെളിച്ചം!

diya1

സ്ത്രീകളുടെ വസ്ത്രബ്രാൻഡുകളിൽ ലീഡിങ് ബ്രാൻഡായ ദിയ ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ചിട്ട് ഏറെ വർഷങ്ങളായി. ഫാബ്രിക് ക്വാളിറ്റി, വ്യത്യസ്തമായ ഡിസൈൻ, സുപ്പീരിയർ ക്വാളിറ്റി ആക്സസ റീസ് ഉപയോഗിച്ചുള്ള കോസി ഫിറ്റിങ്, പ്രത്യേകം തയാറാക്കിയ ഫാബ്രിക്സ്, എല്ലാത്തിനുമുപരി ആകർഷകമായ വിലയും ദിയയെ പതിനാറു മുതൽ 40 വയസ്സു വരെയുള്ള സ്ത്രീകളുടെ ആദ്യ ചോയ്സ് ആക്കി മാറ്റുന്നു. ഏറെ വർഷങ്ങളായി കേരളത്തിലെ പ്രധാന റീറ്റെയ്‌ൽ വമ്പൻമാർക്ക് വസ്ത്രങ്ങൾ സപ്ലൈ ചെയ്തിരുന്നത് ബ്രാൻഡ് ഓണർ ആയ മുംബൈയിൽ നിന്നുള്ള ഝലാനികളാണ്.ഈ ബ്രാൻഡിന്റെ പ്രഫഷണലിസം റീറ്റെയ്‌ലേഴ്സിനെയും ഉപഭോക്താക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നു. ദിയയുടെ റിയൽ കിഡ്, ജോസ് എന്നീ മറ്റ് രണ്ടു ബ്രാൻഡുകൾ യഥാക്രമം പെൺകുട്ടികൾക്കുള്ളതും ബോട്ടം വെയറുകളും ആണ്. 

"ബ്രാൻഡഡ് പ്രൊഡക്റ്റുകളിൽ നിന്ന് ടെയ്‌ലർ മെയ്ഡ് ഡ്രെസ്സുകളിലേക്കുള്ള പൊതുവായൊരു മാറ്റം തിരിച്ചറിഞ്ഞ് എന്റെ അച്ഛൻ പടുത്തുയർത്തിയ ഗുണമേന്മയുള്ള ഉൽപന്നം എന്ന പേരിനു മീതെ ഞങ്ങൾ ധാരാളം സമയം നിക്ഷേപിച്ച് ഞങ്ങളുടെ ഉൽപന്നങ്ങൾ ബ്രാൻഡിങ് ചെയ്തു. അതിനൊരു പ്രഫഷണൽ ഡയമെൻഷന്‍ നൽകാനായി ദിയ ഡിസൈൻ സ്റ്റൂഡിയോ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി, കമ്പനിയുടെ ഘടനയിൽ ഝലാനീസ്  അത്ര ചെറുതല്ലാത്ത മാറ്റങ്ങൾ വരുത്തി. ഞങ്ങളുെട ബ്രാൻഡിന്റെ വിശ്വാസ്യത, സത്യസന്ധത, പ്രഫഷണൽ രീതികൾ എന്നിവയിൽ കസ്റ്റമേഴ്സിന് നൽകുന്ന ഉറപ്പാണ് ഈ മാറ്റം. 

diya2

വളരെക്കാലമായി ഉപഭോക്താക്കളുടെ ഹൃദയമറിയാവുന്നതുകൊണ്ട് കേരളം പോലൊരു ഹൈ ക്വാളിറ്റി കോൺഷ്യസ് മാർക്കറ്റിൽ ഞങ്ങള്‍ക്കു കിട്ടിയ സ്ഥാനം ഞങ്ങളുടെ ഗുണമേന്മയ്ക്കും മത്സരബുദ്ധിക്കുമുള്ള ആദരവാണ് എന്നു ഞാൻ വിശ്വസിക്കുന്നു. അർബൻ–റൂറൽ മേഖലകളിൽ ഒരുപോലെ സ്വീകരിക്കപ്പെട്ട ദിയ കേരളത്തിലെ ഏറ്റവും വലിയ ഫീമെയ്‌ൽ അപ്പാരൽ ബ്രാൻഡ് ആണ്."- വൈഭവ് ദിനേഷ് ഝലാനി, ഡയറക്ടർ, ഫിനാൻസ്, എച്ച് ആർ മാർക്കറ്റിങ് 

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും കുർത്തി, വെസ്റ്റേൺ ടോപ്പ്സ്, സ്കർട്ട്സ്, ബോട്ടംസ് വിഭാഗങ്ങളിലെ ടോപ് ബ്രാൻഡാണ് ദിയ. കുർത്തീസിനും വെസ്റ്റേൺ ടോപ്സിനും പേരുകേട്ട ദിയ എന്ന ഫ്ലാഗ്‌ഷിപ്പ് ബ്രാൻഡിനു പുറമേ, പെണ‍്‍കുട്ടികൾക്കായി റിയൽ കിഡ് എന്ന ബ്രാൻഡിൽ വിവിധ സൈസുകളിലുള്ള വെസ്റ്റേൺ കളക്ഷനുകളും ഉണ്ട്. ലെഗ്ഗിങ്സ്, ജെഗ്ഗിങ്സ്, ഡെനിംസ്, ഷോർട്ട് പാന്റ്സ്, പലാസോകൾ തുടങ്ങി ബോട്ടംസിനു വേണ്ടി മാത്രമായുള്ള ബ്രാൻഡാണ് ജോസ്. ഞങ്ങളുടെ 70ശതമാനം ബിസിനസും ദക്ഷിണ മേഖലയിൽ നിന്നും ബാക്കി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമാണ്. ദക്ഷിണേന്ത്യയിലെ ഫീമെയ്‌ൽ അപാരൽസ് തലൈവർ എന്നു വിളിക്കത്തക്കവിധത്തിലാണ് ഇപ്പോൾ ഞങ്ങളുടെ ബ്രാൻഡിന്റെ സ്വീകാര്യത. ഗാർമെന്റ് വ്യവസായരംഗത്തെ ഛോട്ടു ഭായ് എന്നറിയപ്പെടുന്ന വൈഭവ് ദിനേഷ് ഝലാനി പറയുന്നു.  

diya3

ലോകം ചെറിയൊരു ഗ്രാമമായി ചുരുങ്ങിയതുകൊണ്ട് ഇന്റർനാഷണൽ പൂളിൽ നിന്നും, മനസ്സും സംസ്ക്കാരവും ചേർത്തുമാണ് ആളുകൾ അവരുടെ ഫാഷൻ തിരഞ്ഞെടുക്കുന്നത്. ഒരു പ്രദേശത്ത് എല്ലാവരും ഒരുപോലെ സ്വീകരിച്ച ഒരു ഫാഷനിലേക്ക് ചുരുങ്ങുക എന്ന വലിയ വെല്ലുവിളിയാണ് അപാരൽ ഡിസൈനർമാർ അഭിമുഖീകരിക്കുന്നത്. പരമ്പരാഗത മാർക്കറ്റിൽ ജനങ്ങൾ എങ്ങനെയാണ് തിരഞ്ഞെടുപ്പുകൾ നടത്തുന്നതെന്നും അവരുടെ മനസ്സിൽ ആദ്യ ചോയ്സ് ആയി എങ്ങനെ വേരുറപ്പിക്കാമെന്നും ദിയ ബ്രാൻഡ് ഓണേഴ്സ് ലോകമാകെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എഴുപതിലേറെ പരസ്യങ്ങളിൽ ധാരാളം സെലിബ്രിറ്റികൾക്കൊപ്പം അഭിനയിച്ചിട്ടുള്ള പാഷനേറ്റ് ആക്റ്റർ വൈഭവ് പറയുന്നു. 

രണ്ട് തലമുറകളായി കേരളത്തിൽ ബിസിനസ് ചെയ്ത ഒരു കമ്പനി എന്ന നിലയ്ക്കും കേരളത്തിലെ മുൻനിര വുമൺ അപാരൽ ബ്രാൻഡ് എന്ന നിലയ്ക്കും കേരളവുമായി ഒരു വികാരപരമായ ബന്ധം കൂടിയുണ്ട് ദിയ ഡിസൈൻ സ്റ്റുഡിയോയ്ക്ക്. കഴിഞ്ഞവർഷവും ഈ വർഷവും സംസ്ഥാനത്തെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കം ഞങ്ങളെ വല്ലാതെ വിഷമത്തിലാക്കി. വൈഭവ് പറയുന്നു. ജനങ്ങളോടുള്ള ഒത്തൊരുമ കാണിക്കാനായി മുംബൈയിലെ മലയാളി സമൂഹവുമായി ചേർന്ന് അസോസിയേഷനുകൾ വഴി കമ്പനി പ്രളയബാധിതർക്ക് വസ്ത്രങ്ങള്‍ അയച്ചുകൊടുക്കുകയും ഫ്ലഡ് റിലീഫ് ഫണ്ടിലേക്ക് സംഭാവനയും ചെയ്തു. 

diya7

ദിയ എന്നാൽ ഹിന്ദിയിൽ ദീപം എന്നർഥം, വെളിച്ചത്തിന്റെ പ്രതീകം, തീർച്ചയായും സന്തോഷത്തിന് കാരണമാകുന്നത്. എല്ലാതരം വരുമാനക്കാരിലുമുള്ള ഓരോ ഉപഭോക്താവിനും വേണ്ടി തയറാക്കപ്പെട്ടതാണീ ബ്രാൻഡ്. ദിയയുടെ ഏതെങ്കിലും ഉൽപന്നം ഒരിക്കലെങ്കിലും വാങ്ങിയവർക്ക് ആ ചോയ്സിനെക്കുറിച്ച് അഭിമാനം തോന്നാതിരിക്കില്ല. തൊട്ടുകിടക്കുന്ന തമിഴ്നാട്ടിൽ മറ്റു ബ്രാൻഡുകളേക്കാൾ മുമ്പിൽ നിൽക്കുന്നത് ദിയ ആണെങ്കിലും ദക്ഷിണേന്ത്യയിലെ കച്ചവടത്തിൽ നാലിലൊന്നിലേറെ ഭാഗം കേരളത്തിൽ നിന്നു മാത്രമാണ്. തെക്ക് എന്നപോലെ, വിശാലമായിക്കിടക്കുന്ന വടക്കേ ഇന്ത്യയുടെ ഭാഗങ്ങളിലും ചെറുതല്ലാത്ത സാന്നിധ്യമുണ്ട് ദിയയ്ക്ക്. 

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്ത് മറ്റു ബ്രാൻഡുകളെക്കാൾ മുന്നിൽ നിൽക്കുകയോ, കുറഞ്ഞത് മാർക്കറ്റ് ചെയ്ഞ്ചിന് ഒപ്പം നിൽക്കുകയോ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. മാർക്കറ്റ് ചെയ്ഞ്ച് സൂക്ഷ്മമായി നിരീക്ഷിച്ച് പുതിയ തലമുറയുടെ ആഗ്രഹങ്ങൾക്കനുസരിച്ച് നിന്നുകൊണ്ട് ഝലാനീസിന് ഈ വെല്ലുവിളി മറികടക്കാനായിട്ടുണ്ട്. ഏറ്റവും പുതിയ ഫാഷനും അതിമനോഹരമായ ഫിനിഷിങ്ങും ഫിറ്റിങ്ങും ഹൈ ക്വാളിറ്റി ഫാബ്രിക്കും വശീകരിക്കുന്ന ഡിസൈനുകളും വസ്ത്രത്തിന്റെ കുലീനതയും പിന്നെ തീർച്ചയായും ഇണങ്ങുന്ന വിലയും– ഇത്രയുമാണ് കസ്റ്റമർക്ക് വേണ്ടത്. കൊടുക്കുന്ന പണത്തിന് മൂല്യമുണ്ടെന്ന് അവർക്ക് തോന്നണം. ഇതണിയുന്നതിലൂടെ പ്രത്യേക ലുക്കും കിട്ടണം. ഇപ്പറഞ്ഞതെല്ലാം ദിയ ഉറപ്പാക്കുന്നത് നല്ല അനുഭവവും സംതൃപ്തിയും ഉപഭോക്താക്കൾക്കു നൽകാനാണ്. ഞങ്ങളുടെ പ്രധാന മാർക്കറ്റായ കേരളത്തിന്റെ ഉൾനാടുകളിലേക്കും ബിസിനസ് വ്യാപിപ്പിച്ച് ബന്ധം കൂടുതൽ ശക്തമാക്കാൻ ഞങ്ങൾക്കാഗ്രഹമുണ്ട്. കേരളത്തിലെ ഉപഭോക്താക്കൾക്ക് വേണ്ടത് എന്താണെന്ന് അറിയാവുന്ന ഞങ്ങളുടെ ഡിസൈൻ ടീം അവർക്കു വേണ്ടത് ഒരുക്കാൻ ശ്രദ്ധിക്കുന്നു. ആകർഷകമായ പ്രൈസിങ്ങും കട്ട്സും ആണ് ഞങ്ങളുടെ മറ്റ് പ്രത്യേകതകൾ. ദിയാ ഡിസൈൻ സ്റ്റൂഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ വൈഭവ് ഝലാനി പറഞ്ഞു.

diya5

ദിയ ബ്രാൻഡിന്റെ പിതാവ് ദിനേഷ് രാധാവല്ലഭ് ഝലാനിയുടെ നാൽപ്പതു വർഷം മുമ്പുണ്ടായിരുന്ന RB & Company എന്ന അപ്പാരൽ കമ്പനി വിശ്വാസ്യതയിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന വസ്ത്രവിതരണ സ്ഥാപനമായിരുന്നു. പത്ത് വർഷത്തിനു ശേഷം ദിയ എന്റർപ്രൈസ് നിലവിൽ വന്നു. ദിയയിൽ റീറ്റെയ്‌ലേഴ്സ് വിശ്വാസവും ഉപഭോക്താക്കൾ സന്തോഷവും അർപ്പിച്ചു. 

കുടുംബ ബിസിനസ്സിന് മാർക്കറ്റിൽ കിട്ടിയ സ്വീകരണം രണ്ടാം തലമുറ അതേപടി നിലനിർത്തി. ദിനേഷ് ഝലാനിയുടെ മൂത്തമകൻ വിശാൽ പ്രൊഡക്‌ഷന്‍ വിഭാഗവും ഇളയമകൻ വൈഭവ് അക്കൗണ്ട്സ്, എച്ച്ആർ, മാർക്കറ്റിങ് വിഭാഗങ്ങളും നോക്കി നടത്തുന്നു. ബിസിനസ്സിന് രണ്ടാം തലമുറ പുതുജീവൻ നൽകി  ദിയ ഡിസൈൻ സ്റ്റൂഡിയോയെ ഒരു പക്കാ കോർപറേറ്റ് മോഡൽ കമ്പനിയാക്കി. ഒരു പ്രീമിയം അപാരൽ ബ്രാൻഡിന് ആവശ്യമായ 130 ജോലിക്കാരും സിസ്റ്റംസും കമ്പനിക്കുണ്ട്. കമ്പനി ടോപ് മാനേജ്മെന്റിന്റെ സൂക്ഷ്മമായ മേൽനോട്ടത്തിലാണ് ഓരോ ദിയാ ഉൽപന്നവും ഉണ്ടാക്കുന്നത്. ഇപ്പോൾ മുംബൈയിലുള്ള 350 ചെറുകിട മാനുഫാക്ചറേഴ്സ്  ദിയ ബ്രാൻഡിനു വേണ്ടി ഇടതടവില്ലാതെ ജോലി ചെയ്യുന്നുണ്ട്. 

കസ്റ്റമേഴ്സിനെ നിലനിർത്തുക എന്നതിനാണ് കമ്പനിയുടെ മുൻഗണന. ക്വാളിറ്റി അഷ്വറൻസ്, ഡിസൈൻ പെർഫെക്‌ഷൻ, വില എന്നിവയിലൂടെയേ അതു സാധിക്കൂ. ഞങ്ങളുടെ ഇൻ–ഹൗസ് ഡിസൈൻ ടീം അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് കൃത്യതയോടെ വ്യത്യസ്തമായ ഡിസൈനുകൾ തുണിയിൽ വിരിയിക്കുന്നു. തയ്യലിന്റെയും ആക്സസറി ഫിറ്റിങ്ങിന്റെയും ഗുണമേന്മയും ഓരോ സ്റ്റേജിലും കമ്പനി ടീം പരിശോധിക്കാറുണ്ട്. മത്സരവിലയിൽ ക്വാളിറ്റി ഉൽപന്നം കൊടുക്കാതെ ദക്ഷിണേന്ത്യൻ മാര‍്‍ക്കറ്റിൽ പ്രത്യേകിച്ച് കേരളത്തിൽ വർഷങ്ങളോളം നിലനിൽക്കുക അസാധ്യമാണ്. 

diya9

നാല‍്‍പതു വർഷമായി ദിയ കേരളത്തിലെ മാർക്കറ്റിൽ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള അഞ്ഞൂറിലേറെ ലീഡിങ് റീറ്റെയ്‌ലേഴ്സുമായി മാനേജ്മെന്റ് നല്ല ബന്ധം സൂക്ഷിക്കുന്നു. അതിൽ എഴുപതുശതമാനം റീറ്റെയ്‌ൽ ഷോറൂമുകളും വർഷം മുഴുവൻ സ്ഥിരമായി ദിയ ഉൽപന്നങ്ങൾ വാങ്ങുന്നവരാണ്. എല്ലാ പ്രധാന റീറ്റെയ്‌ലേഴ്സുമായും ദിയയ്ക്ക് നല്ല വ്യാപാരബന്ധമാണ്. ഞങ്ങളുടെ ബ്രാൻഡ് എത്രത്തോളം വിശ്വസനീയമാണെന്നാണ് ഇത് കാണിക്കുന്നത്. വൈഭവ് പറഞ്ഞു.

കുറച്ചു കാലത്തിനു ശേഷം മാർക്കറ്റ് ഡിമാൻഡും അവസരങ്ങളും അനുസരിച്ച് ദിയയുടെ പ്രൊഡക്റ്റ് ബാസ്ക്കറ്റ് വലുതാക്കാനും പുതിയ ബ്രാൻഡുകൾ അവതരിപ്പിക്കാനും സാധ്യതകളുണ്ട്. അപാകതകളൊന്നുമില്ലാത്ത 30,000ത്തോളം ദിയ ബ്രാൻഡ് വസ്ത്രങ്ങൾ ഓരോ ദിവസവും വിറ്റു പോകുന്നു. മുംബൈ സാന്റാക്രൂസ് വിമാനത്താവളത്തിനടുത്തുള്ള ഹെഡ്ക്വാർട്ടേഴ്സ് ഷോറൂമിൽ 7000ത്തിലേറെ സാംപിൾ വസ്ത്രങ്ങൾ മൂന്നുനിലകളിലായി പ്രദർശിപ്പിച്ചിട്ടുണ്ട്. ‘ഓരോ ഉപഭോക്താവും ഞങ്ങളുടെ പ്രത്യേക അതിഥിയാണ്. ബില്ലിങ്ങും പാക്കേജിങ്ങും ഡെലിവറിയും അടക്കമുള്ള ഓരോ സേവനവും ഹെഡ്ക്വാർട്ടേഴ്സിൽ മോണിറ്റർ ചെയ്യുന്നുണ്ട്. ഒരു ഉപഭോക്താവും അസന്തുഷ്ടരാകരുത്’ അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഓരോ പ്രത്യേകാവസരവും ഉത്സവങ്ങളും ആഘോഷിക്കാൻ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് സന്തോഷം പകർന്ന് ദിയ ഇനിയും യാത്ര തുടരും...

diya8
Tags:
  • Fashion
  • Trends