Saturday 20 February 2021 02:04 PM IST : By സ്വന്തം ലേഖകൻ

‘ഇത് ദീപികയുടെ സാരിയല്ലേ?’; നടി ദിയ മിർസയുടെ വിവാഹസാരി ചർച്ചയാക്കി ഫാഷൻ പ്രേമികൾ, ചിത്രങ്ങൾ

diyt333

മോഡലും നടിയും മുൻ മിസ് ഏഷ്യാ പസഫിക്കുമായ താരസുന്ദരി ദിയ മിർസ വിവാഹിതയായി. വ്യവസായി വൈഭവ് ആണ് ദിയയുടെ വരൻ. താരത്തിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോഴിതാ ദിയയുടെ വിവാഹസാരിയും ദീപിക പദുകോണിന്റെ സാരിയും തമ്മിലുള്ള സാമ്യം  കണ്ടെത്തിയിരിക്കുകയാണ് ഫാഷൻ പ്രേമികൾ.

ഗോൾഡൻ ബോർഡറുള്ള ചുവപ്പ് ബനാറസി സാരിയാണ് ദിയ വിവാഹത്തിന് ധരിച്ചത്. ഇതേ ഡിസൈനിലുള്ള സാരി ധരിച്ച് ഭർത്താവ് രൺവീർ സിങ്ങിനൊപ്പമുള്ള ഒരു ചിത്രം ദീപിക പങ്കുവച്ചിരുന്നു. ഒരേ നിറത്തിലും ഡിസൈനുമുള്ള സാരികളാണ് രണ്ടും. ഈ സാരി ഫാഷൻ ലേബല്‍ റോ മാംഗോയുടെ 2020 ഫെസ്റ്റിവ് കലക്‌ഷനിൽ നിന്നുള്ളതാണ്.

1.

2.

3.

4.

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion