Monday 05 April 2021 04:24 PM IST

മുതുകത്ത് മയിൽ! രേവതി നാളുകാരി ദുര്‍ഗ കൃഷ്ണയുടേത് പഴയ തമിഴ് സ്റ്റൈൽ: നാല് ഫങ്ഷനുകള്‍ ചേര്‍ന്ന കല്യാണ ലുക്ക്

Delna Sathyaretna

Sub Editor

DURGA-DESIGN

നാലു ഫംങ്ഷനുകൾ, നാലു വ്യത്യസ്ത ലുക്ക് ഇത് ദുർഗയുടെ ഇഷ്ടം


മഞ്ഞളോളം മഞ്ഞ നിറമുള്ള കോസ്റ്റ്യൂമാണ് മിക്ക ഹൽദി ഫംങ്ഷനുകളുടെയും ഹൈലൈറ്റ്. എന്നാൽ ദുർഗ പറഞ്ഞു ‘‘എനിക്ക് മഞ്ഞ വേണ്ട. മറ്റേതെങ്കിലും ബ്രൈറ്റ് നിറം മതി’’. കേൾക്കാൻ കാത്തിരുന്നതു പോലെ അനിലും ജമാലും തീരുമാനമെടുത്തു. ഏറ്റവും വ്യത്യസ്തയോടെ ഹൽദിക്ക് വെള്ള കൊടുക്കാം. വെള്ള അനാർക്കലിയിൽ പല നിറങ്ങളിലെ ഫ്രില്ലുകൾ ചേർത്ത് ഹൽദിക്കൊരു പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണ് ദുർഗയുടേത്. പഞ്ചാബി ലുക്കാണ് ഹൽദിക്കായി താരം തെരഞ്ഞെടുത്തത്. വരൻ അർജുനും പഞ്ചാബി സ്റ്റൈലിൽ തന്നെ. രണ്ടാളുടെയും ടർബനും ആകെ കളർഫുളാണ്. വാം ബ്രൈറ്റ് നിറങ്ങൾ ടൈ ആൻഡ് ഡൈ ചെയ്ത് ഒരു ഇടിവെട്ട് ടർബൻ.

w2

നാലു ഫംങ്ഷനുകൾ ചേർന്നാലേ ഈ താരവിവാഹം പൂർണമാകൂ. ഹൽദി, ഗുരുവായൂരമ്പലത്തിലെ താലികെട്ട്, കൊച്ചിയിൽ വച്ച് ഏപ്രിൽ എട്ടിനും കോഴിക്കോട് പതിമൂന്നാം തീയതിയും നടക്കുന്ന റിസപ്ഷനുകൾ. അമ്പലത്തിലെ താലികെട്ടിന് ദുർഗയുടെ ലുക് തമിഴ് വധുവിന്റേതു പോലെ. നാള് രേവതിയായതു കൊണ്ട് , ആ നാളുകാരുടെ പക്ഷിയായ മയിലാണ് ബ്ലൗസിനു പുറകിലെ എംബ്രോയ്ഡറിയിൽ. പഴയ തമിഴ് സ്റ്റൈലിലെ കാഞ്ചീപുരം സാരിയും ടെമ്പിൾ ആഭരണങ്ങളുമാണ് താരം താലികെട്ടിനുടുത്തിരിക്കുന്നത്. ബോക്സ് പ്ലീറ്റുകളുള്ള പഫ് സ്ലീവും ഫുൾ ട്രാൻസ്പാരന്റ് ബാക്കുമാണ് പാരിസ് ബുട്ടീക് ദുർഗയ്ക്കായി തയ്യാറാക്കിയത്. സിൽക്ക് ഷർട്ടിന്റെ പടിയിലും കഫിലും ബാക്ക് യോക്കിലും അർജുനുമുണ്ട് എംബ്രോയ്ഡറി. മയിലിനു പുറമേ സൂര്യ ചന്ദ്രന്മാരുടെ ആകൃതിയിലും എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. കൊച്ചിയിൽ വച്ചു നടക്കുന്ന ഫംങ്ഷന് ജലകന്യകയെപ്പോലെ സുന്ദരിയാക്കുന്ന ഗൗണാണ് ദുർഗ അണിയുക. മുട്ടോളം ശരീരത്തോട് ചേർന്നും പാദങ്ങളുടെ ഭാഗത്തേക്ക് വിടർന്നും വരുന്ന ഡിസൈനാണ് മെർമേഡ് ഗൗണിന്റേത്. ഡൾ പേസ്റ്റൽ നിറങ്ങളിലുള്ള ഗൗണിന് വരകളാണ് ഡിസൈൻ.
പിന്നെയുള്ളത് കോഴിക്കോട് നടക്കാനിരിക്കുന്ന റിസപ്ഷനാണ്. ഇന്റോ–വെസ്റ്റേൺ ലുക്കിൽ മോഡേൺ വധുവായാണ് ദുർഗ ഈ പരിപാടിയിൽ തിളങ്ങുക.
 

w3