Monday 25 January 2021 02:59 PM IST : By സ്വന്തം ലേഖകൻ

പീച് ലഹങ്കയിൽ സുന്ദരിയായി അലീന പടിക്കൽ

aleena padikkal

അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. പീച്ച് നിറത്തിലുള്ള ലഹങ്ക അണിഞ്ഞു അതീവ സുന്ദരിയായ അലീനയുടെ ചിത്രങ്ങൾ ഇതോടെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു, പീച്ച് നിറത്തിലുള്ള ലഹങ്കയിൽ കട്ട്‌ബീഡ്സും സീക്വൻസും നിറച്ച സ്കാലോപ് ബോട്ടം വർക്ക് റീച്ലുക്ക് നൽകുന്നു. അലീനയുടെയും രോഹിത്തിന്റെയും പേരുകൾ കട്ട്‌ബീഡസിൽ തുന്നിചേർത്ത ബെൽറ്റ് അണിഞ്ഞു വ്യത്യസ്തമായ ഒരു സ്റ്റൈൽ കൊണ്ടുവന്നു അലീന.



തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു ചടങ്ങ്. ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ബിഗ് ബോസ് താരങ്ങളായ മഞ്ജു പത്രോസ്, അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, രേഷ്മ രാജന്‍, പരീക്കുട്ടി പെരുമ്പാവൂര്‍, സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍, ദിയ സന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.



കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം. ഈ വർഷം ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

1.

alena1

2.

aleena2

3.

aleena4

4

aleena6

5.