Saturday 31 October 2020 01:25 PM IST : By സ്വന്തം ലേഖകൻ

കൈത്തറി, ഓർഗാനിക്കിൽ തീർത്ത വിസ്മയം; സഹോദരിയുടെ വിവാഹത്തിന് പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ ഒരുക്കി ചേച്ചി

helga-mmmm

സഹോദരിയുടെ വിവാഹത്തിനു വസ്ത്രങ്ങൾ തയാറാക്കി ചേച്ചി. ഗായകൻ കൊച്ചിയിലെ തോപ്പിൽ ആന്റോയുടെ മകൻ റവ.എ. സൈമൺ അമൃതരാജിന്റെയും ജസിന്താ റാണിയുടെയും മകൾ ഹെൽഗ മേരി ക്യാംപലാണു ചേച്ചി റേച്ചൽ ജെ. അമൃതരാജ് ഒരുക്കിയ വസ്ത്രത്തിൽ തിളങ്ങിയത്. പരമ്പരാഗത, ആധുനിക ശൈലികൾ സമന്വയിപ്പിച്ചാണു റേച്ചൽ വസ്ത്രങ്ങൾ തയാറാക്കിയത്. 

തമിഴ്‌നാട് പൊള്ളാച്ചിയിൽ കൊങ്കു സമ്പ്രദായത്തിലായിരുന്നു വിവാഹം. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു തയാറാക്കിയ കൈത്തറി വസ്ത്രങ്ങൾ ആകർഷകമായി. ഭാരം കുറഞ്ഞ ഓർഗാനിക് തുണിത്തരങ്ങളിൽ പല അലങ്കാരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇവ ലോക്ഡൗൺ വേളയിൽ ഗ്രാമീണ സ്ത്രീകളാണു തയാറാക്കിയത്. 

ഹിന്ദി സിനിമ ‘കിക്കിൽ’ ജാക്വിലിൻ ഫെർണാണ്ടസിനു വസ്ത്രങ്ങൾ തയാറാക്കിയ റേച്ചൽ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ, ആലിയ ഭട്ട് തുടങ്ങി ഒട്ടേറെ താരങ്ങൾക്കു വസ്ത്രങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ‘ലാ ഫാന്റൈയ്സി’ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുകയാണു റേച്ചൽ. ഹെൽഗ മേരി ഇന്ത്യൻ ആർമിയിൽ സ്റ്റെനോഗ്രഫറാണ്.

palakkad-helga-meri.jpg.image.845.440 റേച്ചൽ തയാറാക്കിയ വിവാഹ വസ്ത്രം ധരിച്ചു ഹെൽഗ മേരി (ഇടത്ത്). (ഇൻസെറ്റിൽ തോപ്പിൽ ആന്റോ)
Tags:
  • Fashion