Thursday 02 April 2020 02:50 PM IST

മുത്തും കല്ലും പതിച്ച ഗ്ലാമറസ് ഫേസ് മാസ്ക്; ഫാഷൻ ലോകത്തും കൊറോണ തരംഗമാകുന്നു

Delna Sathyaretna

Sub Editor

del_fa2

കോറോണയുടെ മുഖചിത്രമായ ഫേസ് മാസ്കിലും ഗ്ലാമർ നിറയുകയാണ്. നൈജീരിയയിലെ ചില മിന്നും താരങ്ങളാണ് അടുത്തിടെ വിവാദമായ, ഫേസ് മാസ്ക് ധരിച്ച ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. AMVCA (Africa Magic Viewers Choice Awards) എന്ന അവാർഡ് ദാന ചടങ്ങിനെത്തിയ താരം, പിങ്ക് ഷിമ്മർ ഫാബ്രിക്കിലെ മാസ്ക് അണിഞ്ഞെത്തിയത് അനുമോദനങ്ങൾക്കും വിമർശ നങ്ങൾക്കും ഒരു പോലെ വഴിവച്ചു.

del_fa1

പ്രതിഷേധ സൂചകമായാണ് ഇത്തരം മാസ്ക് ധരിച്ചതെന്നു താരം വെളിപ്പെടുത്തി. കല്ല് പതിച്ചതും, നെറ്റിൽ ഹെവി എംബ്രോയിഡറി ചെയ്ത മാസ്കും ഒക്കെയായി അതിരു വിട്ട സ്റ്റൈലിങ് പരീക്ഷണമാണ് ഇവരുടേത്. ആരോഗ്യ നിർദേശങ്ങൾ പാലിക്കാതെയുള്ള ഫാഷൻ ദുരന്തമാണിതെന്ന് ആരാധകരും കുറ്റപ്പെടുത്തുന്നു

del_fa