Monday 02 August 2021 04:32 PM IST : By സ്വന്തം ലേഖകൻ

ഒളിമ്പിക്സ് വേദിയിലെ അഞ്ചു വ്യത്യസ്ത ഫാഷൻ ലുക്കുകൾ

final-cvr

ഒളിമ്പിക്സിൽ ഫാഷൻ സ്റ്റാറ്റസുകൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു.2020 ടോക്കിയോ ഒളിമ്പിക്സിൽ മത്സരബുദ്ധിക്കും അപ്പുറം  ഫാഷൻ കണ്ണുകൾ തേടിപ്പിടിച്ച കുറച്ചു വ്യത്യസ്തമായ ഫാഷനുകൾ നമുക്ക് കാണാം..

1.

2

ജപ്പാനു വേണ്ടി മത്സരിച്ച നവോമി ഒസാക്കയുടെ റെഡ് വൈറ്റ് കലർന്ന ബ്രെയ്ഡുകൾ തലയിൽ  അണിഞ്ഞ സ്ക്രഞ്ചിസ്‌ മുതൽ യൂണിഫോം വരെ ജപ്പാന്റെ പതാകയുടെ നിറങ്ങളാണ്. രാജ്യസ്നേഹത്തെ തന്നെ ഭാഷ പ്രതീകമായി മാറ്റി നവമി ഒസാക്ക.തികച്ചും  വ്യത്യസ്തം അല്ലെ?

2.

1223

ഇന്ത്യൻ ഭാരോദ്വഹനത്തിലൂടെ ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയ സൈഖോം മീരാബായ് ചാനുവിന്റെ ഒളിമ്പിക്സ് പ്രണയം വിളിച്ചോതും കമ്മലുകൾ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.ഒളിമ്പിക്സിന് ചിഹ്നത്തിന്റ മാതൃകയിൽ  നിർമ്മിച്ച കമ്മലുകൾകണ്ടു ബോളിവുഡ് താരം അനുഷ്‌ക്ഷ ശർമ വരെ പോസ്റ്റുകൾ ഇട്ടിരുന്നു അമ്മ സമ്മാനിച്ച കമ്മലുകൾ കാതിൽ അണിഞ്ഞു മത്സരിച്ച സന്തോഷം പങ്കുവെച്ചിരുന്നു മീരാഭായി.

3.

3

ലു യുഫെയുടെ ചുവന്ന ഐഷാഡോയും ചുണ്ടുകളും. ജിംനാസ്റ്റിക് ഇനത്തിൽ മത്സരിച്ച ലു യുഫെ സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ ലൂക്സിൽ നിന്നും കണ്ണെടുക്കത്തവരായി ആരും ഉണ്ടായിരുന്നില്ല. റെഡ് നിറത്തെ കൈകാര്യം ചെയ്യുമ്പോൾ അതി സൂക്ഷ്മതയും മനോധൈര്യവും കൂടിവേണം  മെയ് വഴക്കം ഏറെ വേണ്ട ജിംനാസ്റ്റിക് ഇനത്തിൽ റെഡ് ലിപ്സ്റ്റിക്ക് ഒന്ന് പടരുക പോലും ചെയ്യാതെ കൈകാര്യം ചെയ്ത ലു യുഫെക്കു വേണം ആദ്യ കയ്യടി.

4.

5

സുനിസ ലീയുടെ ബ്രെയ്ഡ് ബൺ മെയ് വഴക്കത്തിന് ഒരെളുപ്പവഴി എന്ന വിധത്തിലാണ് ഒളിമ്പിക്സ് താരങ്ങൾ ഹെയർ ബൺ ചെയ്യുന്നത് എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി ബ്രെഡ് ചെയ്തു ഹെയർ ബൺ ചെയ്തിരിക്കുകയാണ് സുനിസ ലീ

5.

6

സ്റ്റെഫാനി മൗലിയുടെ മൾട്ടി-കളർ ബ്രെയ്ഡുകൾ ടീം ജപ്പാനിലെ വനിതാ ബാസ്കറ്റ്ബോളിൽ മത്സരിച്ച സ്റ്റെഫാനി മാവുലി ധരിക്കുന്ന ചുരുണ്ട അറ്റങ്ങളുള്ള ഈ ബ്രെയ്ഡ് പോണിടെയിൽ.  വർണ്ണാഭമായ-എഎഫ് ബ്രെയ്ഡഡ് ശൈലിയാണ്.ഇത് ഒളിമ്പിക് വളയങ്ങളുടെ നിറങ്ങളിൽ നിന്ന് ക്രമേണ മങ്ങിയ തണുത്ത വെള്ളി നിറത്തിലേക്ക് മാറി വരും വിധം ഭംഗിയായി ചെയ്തിരിക്കുന്നു