Friday 26 November 2021 03:55 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിൽ ഇനി ‘ആണും പെണ്ണും’ വേർതിരിവില്ല: ഫാഷൻ വിപണിയിൽ സജീവമായി യൂണിസെക്സ് വസ്ത്രങ്ങൾ

gender-neutral

ആണിനും പെണ്ണിനും ആണിന്റെതും പെണ്ണിന്റെതുമായ സ്റ്റൈലിലുള്ള വസ്ത്രങ്ങളുടെ കാലമൊക്കെ പോയി...ഇപ്പോൾ യൂണിസെക്സ് അല്ലെങ്കിൽ ജെൻഡർ ന്യൂട്രൽ വസ്ത്രശേഖരങ്ങൾ ഫാഷൻ വിപണിയിൽ സജീവമാണ്. ആൺകുട്ടികളുടെ ഡെനിമും ടി–ഷർട്ടും ധരിച്ചെത്തുന്ന പെൺകുട്ടികൾ സാധാരണമായതുപോലെ സ്ത്രീകളുടേതെന്നു കരുതുന്ന വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ആൺകുട്ടികളും പതിവു കാഴ്ചയാണ്. പുതിയ തലമുറ ഇത്തരം കാര്യങ്ങളിലൊക്കെ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. പല പ്രമുഖ ബ്രാൻഡുകളും ഇപ്പോൾ യൂണിസെക്സ് വസ്ത്രങ്ങൾ ഒരുക്കുന്നുണ്ട്. നോൺ–ബൈനറി, ജെൻഡർ ന്യൂട്രൽ, ജെൻഡർ ഫ്ലൂയിഡ്, അൻഡ്രോജിനസ് തുടങ്ങി ഒട്ടേറെ പേരുകളിലാണ് യൂണിസെക്സ് വസ്ത്രങ്ങൾ അറിയപ്പെടുന്നത്. ഇന്നും ഇന്നലയും തുടങിയതല്ല  ഈ  ഫാഷൻ ബ്രിട്ടനിലും മറ്റും ആദ്യകാലം മുതലെ പുരുഷന്മാർ സ്കെർട്ട്  ധരിച്ചിരുന്നു .പുരുഷന്റെയും സ്ത്രീകളുടെയും സ്റ്റൈൽ‌ സങ്കൽ‍പളെയൊക്കെ മാറ്റിമറിച്ചാണ് യൂണിസെക്സ് വസ്ത്രങ്ങൾ‍ തരംഗമാകുന്നത്. അധികം വൈകാതെ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ വിപണിയൊട്ടാകെ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ഫാഷൻ ലോകം.

1.

gender-3

2.

gender-2

3.

gender-1