Thursday 30 September 2021 10:52 AM IST : By സ്വന്തം ലേഖകൻ

സ്വർണ്ണ ഗൗണിൽ തിളങ്ങി 'കേറ്റ് മിഡിൽടൺ'

kate-cover

 ലണ്ടനിലെ ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയുടെ പ്രീമിയറിൽ കേറ്റ് മിഡിൽടൺ  എത്തിയത് ഗോൾഡൻ സീക്വൻസ് ഗൗണിൽ ആണ്.ഭർത്താവ് വില്യം രാജകുമാരനോടൊപ്പം റെഡ് കാർപെറ്റിൽ എത്തിയ കേറ്റിനെ കാണികൾ  കണ്ണിമചിമ്മാതെ നോക്കി നിന്നു.

കേപ് സ്റ്റൈലിലുള്ള ഗൗണിൽ അലങ്കാരപ്പണികളുള്ള ഒരു ഓവർലേ ഉണ്ടായിരുന്നു. ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയായ ഒ'നിറ്റയിൽ നിന്നുള്ള ഗോൾഡൻ  സ്റ്റേറ്റ്മെന്റ് ജ്വല്ലറിയും. ന്യൂഡ് നിറത്തിലുള്ള അക്വാസുര ഷൂസും കാലിൽ അണിഞ്ഞ  കേറ്റിന്റെ ലേറ്റസ്റ്റ് ലുക്ക് ഫാഷൻ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

1.

kate-3

2.

kate-1

3.

kate-2