Friday 08 April 2022 02:52 PM IST : By സ്വന്തം ലേഖകൻ

വേനൽകാലത്ത് ഹെയർസ്റ്റൈല്‍ ശരിയാകുന്നില്ലേ...: പരിഹാരമുണ്ട്: ഇതൊന്നു പരീക്ഷിച്ചേ...

summer-scarf-hair-cover-

ചൂടു കാലത്ത് സ്ത്രീകളെ സംബന്ധിക്കുന്ന ഒരു വലിയ വെല്ലുവിളിയാണ് മുടിയുടെ പരിചരണം. വിയർപ്പും വെയിലും പൊടിയുമൊക്കെച്ചേർന്ന് മുടി ആകെ അലമ്പാകുമെന്ന പരാതി പലർക്കുമുണ്ട്. മുടി കൃത്യമായി പരിചരിക്കാനോ, ഒന്നു സ്റ്റൈലിൽ കെട്ടിവയ്ക്കാനോ വേനൽകാലങ്ങളിൽ പ്രയാസമാണ്. എന്നാൽ അതിനു ചില പ്രതിവിധികളുണ്ട്. വേനൽകാലത്തും കേശഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ പൊതുവിടങ്ങളിൽ തിളങ്ങാനുള്ള ചില വഴികൾ പരിചയപ്പെടാം.

മനോഹരമായ ഒരു സ്കാർഫ് ഉപയോഗിച്ചാണ് ഈ പരീക്ഷണം. ഏതു ഹെയർസ്‌റ്റൈലിനൊപ്പവും ഒരു സ്കാർഫ് കൂടി ഉൾപ്പെടുത്തിയാൽ ലുക്ക് പൊളിയാകും...ഒരു ഹെയർ ബണ്ണിനൊപ്പവോ, പിന്നിയിട്ട മുടിക്കൊപ്പമോ ഈ സ്കാർഫ് ഐഡിയ ഉപയോഗിക്കാം. ചുവടെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ കാണുക –

1 സ്കാർഫ് വിത്ത് ബൺ

hairbun-style2

2സ്കാർഫ് വിത്ത് ബ്രേയ്ഡ്

hair-scarf-style-1

3സ്കാർഫ് വിത്ത് പോണി ടെയ്ൽ

lowbun-style-3-

4സ്കാർഫ് ബാൻഡ്

hairband-style-4