Thursday 30 April 2020 04:20 PM IST

ഭാവി ജീവിതം ഭാസുരമാക്കാന്‍, നമ്മുടെ നാടിന്റെ സ്റ്റൈല്‍! ഫാഷന്റെ അവസാന വാക്കായി 'ഹാന്‍ഡ് മേഡ് ഇന്‍ ഇന്ത്യ'

Delna Sathyaretna

Sub Editor

craft-c

ചെന്നൈ ആസ്ഥാനമായുള്ള ക്രാഫ്റ്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എന്ന എന്‍ ജി ഒ ഒരു പുതിയ ക്യാമ്പയിനുമായി തിരക്കിലാണ്. ഇനി ഭാവിയുള്ളത് ഹാന്‍ഡ് മേഡ് ഇന്‍ ഇന്ത്യ  ഉത്പന്നങ്ങള്‍ക്കാണെന്നു പറഞ്ഞു തുടക്കമിടുകയാണിവിടെ. ഫാഷനിലും, ക്രാഫ്റ്റിലും മറ്റു ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ക്കും അന്യ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, നമ്മുടെ നാട്ടില്‍ തന്നെ തൊഴിലവസരങ്ങള്‍ കൂട്ടണമെന്ന ആശയത്തില്‍ നിന്നാണ് ഇത്തരമൊരു ക്യാമ്പയിന്‍ ഉടലെടുത്തത്. ക്രാഫ്റ്റ്‌സ് കൗണ്‍സില്‍  ഓഫ് ഇന്ത്യയുടെ ക്യാമ്പയിന്‍ പോസ്റ്റര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്ത് നിരവധി കലാകാരന്മാരും ഡിസൈനര്‍മാരുമാണ് പിന്തുണയുമായി മുന്നോട്ടു വന്നിട്ടുള്ളത്. 

craft-1

 കോവിഡ് കഴിഞ്ഞുണ്ടാകാനിടയുള്ള സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ രാഹിത്യവും അതിജീവിക്കാന്‍ ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പര്‍ച്ചേസ് പാറ്റേണുകള്‍ എല്ലാവരും പിന്തുടരണമെന്നും സ്വയം പര്യാപ്തരാകണമെന്നും പ്രധാനമന്ത്രിയും ആഹ്വാനം ചെയ്തിരുന്നു.