Thursday 26 August 2021 04:49 PM IST : By സ്വന്തം ലേഖകൻ

ഡിജിറ്റൽ റാംപിൽ 'ഇന്ത്യ കൊട്ട്യൂർ ഫാഷൻ വീക്ക് 2021’: കാണം അഴകിന്‍ വിസ്മയങ്ങൾ

indian fashion coture week 2021

ഇന്ത്യ കൊട്ട്യൂർ ഫാഷൻ വീക്ക്’ ഇക്കുറിയും ‘ഡിജിറ്റൽ റാംപിൽ’ ഇൻസ്റ്റ്ഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, യൂട്ര്യൂബ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയും ‘ഫാഷൻ ഡിസൈൻ  കൗൺ‍സിൽ  ഓഫ് ഇന്ത്യ’യുടെ ഒഫിഷ്യൽ വെബ് സൈറ്റിലൂടെയും ആഘോഷത്തിന് ഒട്ടും കുറവില്ലാതെ കൊട്ട്യൂർ ഫാഷൻ വീക്ക് ഈ വർഷവും നടക്കും.

ഓഗസ്റ്റ് 23 രാത്രി 9.30 നു ഷോ ആരംഭിച്ചു. മനീഷ് മൽഹോത്രയുടെ അതിമനോഹരമായ  കൊട്ട്യൂർ ഡിസൈനുകളാണ് ആദ്യ ദിനം ഫാഷൻ പ്രേമികളെ കൊതിപ്പിക്കാനെത്തിയത്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഈ ഡിജിറ്റൽ മാമാങ്കത്തിൽ  ഇന്ത്യയിലെ കൊട്ട്യൂർ വെയർ രാജാക്കന്‍മാരാണ് കളം നിറയുക.

ആദ്യ ദിനം മനീഷ് മൽഹോത്രയുടെ ഷോ സ്റ്റോപ്പറായി ചലച്ചിത്രതാരം കീർത്തി സനൻ ആണ് എത്തിയത്. ‘Nooraniyat’ എന്നാണ് ഈ കളക്ഷന് നൽകിയിരിക്കുന്ന പേര്. ചുവപ്പ് നിറത്തിലെ ഹെവിലി എംബ്ലിഷ്ഡ് എംബ്രോയിഡറി ലെഹങ്കയണിഞ്ഞ്, ഒരു നവ വധുവിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു കീർത്തിയുടെ ലുക്ക്.

രണ്ടാം ദിവസം നവാഗതനായ സിദ്ധാർഥ് ടെയ്‌ലർ ഒരുക്കിയ ‘അംബ്രോസിയ’ എന്ന കളക്ഷനാണ് ഷോയിൽ എത്തിയത്. കോട്ടൺ സിൽക്ക്, ചന്തേരി, സിൽക്ക് ടഫേറ്റ, സിൽക്ക് ഓർഗൻസ, ടിഷ്യൂ, ജോർജറ്റ് എന്നീ മെറ്റീരിയലുകള്‍ ചേർത്ത് ഓഫ് വൈറ്റ് ആൻഡ് ഗോൾഡൻ നിറത്തിലാണ്, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ഈ സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്.

രണ്ടാം ദിവസത്തെ രണ്ടാം സെഷനിൽ സുനീത് വർമ ഒരുക്കിയ ‘നൂർ’ എന്ന കളക്ഷനാണ് ഷോയിൽ എത്തിയത്. വൈബ്രന്റ് പേസ്റ്റൽ ഷേഡിലുള്ള നിറങ്ങളാണ് ഇതിന്റെ സവിശേഷത. രണ്ടാം ദിവസത്തെ മൂന്നാം സെഷനിൽ ഗൗരവ് ഗുപ്ത ‘യൂണിവേഴ്സൽ ലവ്’ എന്ന പേരിൽ ഒരുക്കിയ കളക്ഷന്‍ ഏറെ ശ്രദ്ധ നേടി. മെറ്റാലിക്, ഗോൾഡൻ, ഷിമ്മർ തുടങ്ങിയ നിറങ്ങള്‍ വേറിട്ട രീതിയിൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

മൂന്നാം ദിവസം പങ്കജ് ആൻഡ് നിധി, ഡോളി ജെ, അമിത് അഗർവാൾ എന്നിവരുടെ സ്റ്റൈലുകളാണ് എത്തിയത്. പങ്കജ് ആൻഡ് നിധി ആഫ്റ്റർ ഗ്ലോ എന്ന കളക്ഷനും ഡോളി ജെ അഹ്–ലാം എന്ന കളക്ഷനും അമിത് അഗർവാൾ Metanoia എന്ന കളക്ഷനുമാണ് ഷോയിൽ എത്തിച്ചത്.