Monday 30 August 2021 01:36 PM IST : By സ്വന്തം ലേഖകൻ

'വിദേശിയായ ടക്സീഡോയെ നമ്മള്‍ നമ്മുടേതാക്കി മാറ്റി'; ബ്രിട്ടന്‍ തന്ന ഫാഷന്‍

book-reviewwww 1. Book Cover, 2. ലെയ്സ് തുന്നിച്ചേർത്ത സാരിയിൽ അർനൗലിയിലെ ഗ്രാമീണ പെൺകുട്ടി (വർഷം: 1930), 3. ജലന്തറിലെ ഒരു യുവതി യൂറോപ്യൻ സ്കർട്ടും ലെഗ് ഒഫ് മട്ടൻ ബ്ലൗസും അണിഞ്ഞ് (വർഷം: 1902)

ടക്സിഡോ സ്യൂട്ട് അണിഞ്ഞാല്‍ മാത്രമേ പുരുഷന്‍ പുരുഷനായി തിളങ്ങൂ എന്നാണ് ഫാഷന്‍ ലോകത്തിെന്‍റ മന്ത്രം. പുരുഷലോകം അത്രയേെറ പ്രണയിക്കുന്ന ടക്സീഡോ സ്യൂട്ടുകളെ ഇന്ത്യ വരവേറ്റത് വേറിട്ട രീതിയിൽ ആയിരുന്നു. ടക്സീഡോയോടൊപ്പം ദോത്തി പാന്റ്സ്,  ടക്സീഡോയുെട മുകളില്‍ കമർബന്ദ് എന്ന കച്ച, കോളറുകളിലും കഫിലും ചിത്രത്തുന്നലും ചിത്രപ്പണിയും കൊണ്ടുള്ള അലങ്കാരങ്ങള്‍... അങ്ങനെയങ്ങനെ വിദേശിയായ ടക്സീഡോയെ നമ്മള്‍ നമ്മുടേതാക്കി മാറ്റി.

bookrre33434 ഉനയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉപയോഗിച്ചിരുന്ന ഗുഡ് ലക് എന്ന് സറി വീവ് ചെയ്ത തലപ്പാവ്

പ്രശസ്ത ടെക്സ്റ്റയില്‍ ഡിസൈനറും ഗവേഷകയുമായ  ജസ് വിന്ദർ കോർ ‘ഇന്‍ഫ്ലുവന്‍സ് ഒഫ് ദ് ബ്രിട്ടീഷ് രാജ് ഓണ്‍ ദി അറ്റയര്‍ ആന്‍ഡ് ടെക്സ്റ്റയില്‍സ് ഒഫ് പഞ്ചാബ്’ എന്ന പുതിയ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്, പഞ്ചാബി സമൂഹത്തിൻറെ ഫാഷന്‍ സങ്കല്‍പങ്ങളില്‍ ബ്രിട്ടീഷ് സ്വാധീനം എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതാണ്. പഞ്ചാബി സമുദായവുമായി ഒരു തരത്തിലും ബന്ധമില്ലാത്തവര്‍ക്കു പോലും ചിന്തിക്കാനും മനസ്സിലാക്കാനും ആവും വിധത്തില്‍ ഫാഷന്‍ ഇവിടെ വിശദമാക്കുന്നു. നിത്യോപയോഗ വസ്ത്രങ്ങൾ മുതൽ വിശേഷാവസരങ്ങളില്‍ ധരിക്കുന്ന സ്യൂട്ടുകൾക്കു വരെ ഒരായിരം കഥകൾ പറയുന്നുണ്ട് പുസ്തകത്തില്‍.

bookk455dfgg ലെയ്സ് തുന്നിച്ചേർത്ത സാരിയിൽ അർനൗലിയിലെ ഗ്രാമീണ പെൺകുട്ടി (വർഷം: 1930)

ആധുനിക ഫാഷൻ ട്രെൻഡുകളുടെയും മാറ്റങ്ങളുടെയും പതാകവാഹകരായി സ്ത്രീകളെയാണ് പറയാറുള്ളതെങ്കിലും ജസ് വിന്ദറിന്റെ നിരീക്ഷണം കണ്ടെത്തുന്നത് മറ്റൊന്നാണ്. ഇന്ത്യൻ പുരുഷന്മാരാണ് ഒട്ടും മടിയില്ലാതെ ബ്രിട്ടീഷ് വസ്ത്രധാരണ രീതിയെ വളരെ പെട്ടെന്നു സ്വീകരിക്കാൻ തയാറായത് എന്നവര്‍ പറയുന്നു. 1920 ൽ തന്നെ ആഢ്യരായ ഇന്ത്യൻ പുരുഷന്മാർക്കിടയിൽ സ്യൂട്ട് സാധാരണമായിക്കഴിഞ്ഞിരുന്നു. ഉൾവസ്ത്രങ്ങൾ, ആക്സസറിസ്, തുണിത്തരങ്ങളുടെ ഉപയോഗം, ആഭരണങ്ങൾ, ചിത്രത്തുന്നലുകൾ തുടങ്ങി ഫാഷനെ വിവിധ വിഷയങ്ങളാക്കി തിരിച്ച്, അവയിലെല്ലാമുള്ള ബ്രിട്ടീഷ് സ്വാധീനത്തിലേക്ക് അവർ വാതിൽ തുറന്നിടുന്നു. നിത്യജീവിതത്തിലെ പതിവുകൾ മുതൽ ഇന്നത്തെ ഫാഷൻ ഘടകങ്ങളുടെയും ശൈലികളുടെയും പിന്നാമ്പുറ കഥകളിലേക്കു വരെ കൗതുകത്തോടെ കടന്നു ചെന്ന് മനസ്സിലാക്കാൻ ഇതു വായനക്കാരനെ പ്രേരിപ്പിക്കുന്നു.

bookre4456 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ പൈജാമയും വെസ്റ്റേൺ കോട്ടും ഇട കലർത്തി അണിഞ്ഞ യുവാക്കൾ

ബ്രിട്ടീഷ് ഭരണകാലത്തെ ചിത്രങ്ങളും ചിത്രീകരണങ്ങളും മികച്ച നിലവാരത്തിൽ നൽകിയിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും എളുപ്പം. ഫാഷന്‍ കുതുകികള്‍ക്കു മാത്രമല്ല, ഗവേഷകര്‍ക്കും വിദ്യാർഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും എല്ലാം ഉപകാരപ്പെടും എന്നതാണ് പുസ്തകത്തിന്റെ മറ്റൊരു സവിേശഷത. പ്രസാധകര്‍: രൂപ പബ്ലിക്കേഷൻസ്, ഇന്ത്യ. വില: 2500 രൂപ.

book66443gghhjh
Tags:
  • Fashion