Wednesday 15 May 2019 05:42 PM IST : By സ്വന്തം ലേഖകൻ

സിൻഡ്രല ഗൗണിൽ തിളങ്ങി ഇഷ അംബാനി; ഈ ഉടുപ്പ് തുന്നാനെടുത്തത് 350 മണിക്കൂർ!

isha-met1

മെറ്റ് ഗാല ഫാഷൻ നൈറ്റിൽ പങ്കെടുക്കാൻ ലൈറ്റ് വയലറ്റ് നിറമുള്ള സിൻഡ്രല ഗൗണിലാണ് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി എത്തിയത്. 'വി' നെക്കോടു കൂടിയ ബോൾ ഗൗണിൽ അതിസുന്ദരിയായിരുന്നു ഇഷ. പ്രശസ്ത ഡിസൈനർ പ്രബൽ ഗുരുങ്ങാണ് ഇഷയുടെ ഗൗൺ ഒരുക്കിയത്.

isha-met55556

പൊങ്ങിക്കിടക്കുന്ന നീളൻ വസ്ത്രം നിറയെ ക്രിസ്റ്റലും ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയ്ഡറി വർക്കുകളും തുന്നി ചേർത്തിരിക്കുന്നു. അതേസമയം ഇഷയുടെ ഗൗൺ നിർമിക്കാൻ എടുത്ത സമയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 350 മണിക്കൂർ സമയമെടുത്ത് മുംബൈയിലും ന്യൂയോർക്കിലുമായാണ് ഗൗൺ തുന്നിയത്.