Thursday 29 November 2018 11:13 AM IST : By സ്വന്തം ലേഖകൻ

രാജകീയ വസ്ത്രത്തിൽ അതീവ സുന്ദരിയായി ഇഷ അംബാനി; ചിത്രങ്ങൾ വൈറൽ!

isha-sabhyasachi1

രാജ്യത്തെ അതിസമ്പന്ന വിവാഹത്തിന്റെ ഒരുക്കത്തിലാണ് മുംബൈ ഫാഷൻ ലോകം. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവം. ഗൃഹശാന്തി പൂജയ്ക്കായി ലഹങ്കയണി‍ഞ്ഞു അതിസുന്ദരിയായ നിൽക്കുന്ന ഇഷ അംബാനിയുടെ ചിത്രമാണ് സൈബർ ലോകത്ത് വൈറലാകുന്നത്. ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ് ഇഷയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത്. സബ്യസാചിയുടെ ഇൻ‍സ്റ്റഗ്രാം പേജിലൂടെയാണ്  ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

എബ്രോയ്ഡറിയും ഹാന്റ് പെയ്ന്റിങ്ങും ചെയ്ത ചുവപ്പു ലഹങ്കയ്ക്കും ബന്ദേജ ദുപ്പട്ടയ്ക്കും ഒപ്പം വജ്രവും മരതകവും പതിപ്പിച്ച നെക്‌ലേസും കമ്മലുമാണ് ഇഷ അണിഞ്ഞിരിക്കുന്നത്. രാജകീയ വസ്ത്രത്തിൽ ബോളിവുഡ് താരത്തെ പോലെ തിളങ്ങിയാണ് ഗൃഹശാന്തി പൂജയ്ക്കായി ഇഷ എത്തിയത്. ഡിസംബർ 12 ന് മുംബൈയിലെ സ്വന്തം വസതിയിലാണ് ഇഷ അംബാനിയുടെ വിവാഹം. ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമലാണ് ഇഷയുടെ പ്രതിശ്രുത വരൻ. കഴിഞ്ഞ മാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.