Saturday 02 June 2018 09:37 AM IST : By സ്വന്തം ലേഖകൻ

‘ഗ്ലാമർ ഗേളായി ‘ശ്രീയുടെ’ ജാൻവി’; ഫോട്ടോഷൂട്ട് വിഡിയോ

janh

മറ്റൊരു താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനു കൂടി കാതോർക്കുകയാണ് ബി ടൗൺ. വെള്ളിത്തിരയില്‍ ഒരു പിടി അനശ്വര കഥാപാത്രങ്ങൾ ബാക്കിയാക്കി പോയ് മറ‍ഞ്ഞ ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ സിനിമാ പട്ടാഭിഷേകത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദഡക് എന്ന ചിത്രത്തിലൂടെയാകും ജാൻവി ബി ടൗണിൽ വരവറിയിക്കുക.

എന്നാൽ ഇപ്പോഴിതാ ശ്രീദേവിയുടെയും ജാൻവിയുടയും ആരാധകരുടെ കാത്തിരിപ്പുകൾക്ക് വേഗം കൂട്ടുന്ന മറ്റൊരു വിശേഷം കൂടി പുറത്തു വരികയാണ്. വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോൾ സംസാര വിഷയം. അതീവഗ്ലാമറിലാണ് ജാൻവി എത്തുന്നത്. ജൂണിൽ പുറത്തിറങ്ങുന്ന മാസികയുടെ കവര്‍ ചിത്രം കൂടിയാണ് താരം.

ദഡക് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായാണ് വോഗ് മാഗസിനു വേണ്ടി ജാൻവി ഫോട്ടോഷൂട്ടിനായി തയാറെടുത്തത്. മുംബൈയിലെ ഡോം ഇന്റർകോണ്ടിനെന്റൽ മറൈൻഡ്രൈവിൽ ആയിരുന്നു ഫോട്ടോഷൂട്ട്. നേരത്തെ അമ്മ ശ്രീദേവിക്കൊപ്പം നിന്ന് കവർ ഫോട്ടോഷൂട്ട് ചെയ്യാനായിരുന്നു ജാൻവിയുടെ പദ്ധതി. എന്നാൽ അതിനിടെയാണ് താരത്തിന്റെ വിയോഗമുണ്ടായത്.

ജാന്‍വിയുടെ ആദ്യത്തെ മാഗസിൻ കവർ ഫോട്ടോഷൂട്ടും അമ്മയ്ക്കൊപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അന്ന് പീപിള്‍ മാഗസിനു വേണ്ടിയായിരുന്നു അമ്മയും മകളും ഒന്നിച്ചു ഫോട്ടോഷൂട്ട് നടത്തിയത്. വോഗ് മാഗസിനിൽകൂടി അമ്മയ്ക്കൊപ്പം ഫോട്ടോഷൂട്ട് ചെയ്യണമെന്നതും ജാന്‍വിയുടെ ആഗ്രഹമായിരുന്നു. എന്നാൽ ആ ആഗ്രഹവും പൂർത്തിയാക്കാതെയാണ് ശ്രീദേവി മടങ്ങിയത്. വോഗ് മാഗസിൻ കവർ ഷൂട്ട് തന്റെ സിനിമാ ജീവിതത്തെ ഏറെ സഹായിക്കുമെന്നാണ് ജാൻവിയുടെ പ്രത്യാശ.