Thursday 13 June 2019 04:54 PM IST : By സ്വന്തം ലേഖകൻ

ഹാൾട്ടർ നെക്കുള്ള ബിക്കിനി ടോപും ലെതർ കവർ അപ്പും! ‘ബോഹോചിക്’ ലുക്കിൽ ജാൻവി: ഫോട്ടോഷൂട്ട് വൈറൽ

janvi

ബോളിവുഡിന്റെ ഭാവിപ്രതീക്ഷകളിൽ ഒന്നാം സ്ഥാനത്തുള്ള താരപുത്രിയാണ് ജാൻവി കപൂർ. ലേഡി സൂപ്പർസ്റ്റാറായിരുന്ന ശ്രീദേവിയുടെയും പ്രമുഖ നിർമാതാവായ ബോണി കപൂറിന്റെയും മകൾ, തന്റെ ആദ്യ ചിത്രത്തിൽ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ‘ധടക്കാ’ണ് ജാൻവിയുടെ ആദ്യ ചിത്രം.

ഫാഷന്‍ ലോകത്തും ജാൻവി ഒരു മിന്നും താരമാണ്. പാർട്ടികൾ, അവാർഡ് നിശകൾ, ജിം, ഷോപ്പിങ് എന്നിങ്ങനെ എവിടെ പ്രത്യക്ഷപ്പെട്ടാലും ജാൻവിയുടെ ലുക്കും ഡ്രസും വാർത്തയാകും. ഏതു ലുക്കിലും ജാൻവി പൊളിയാണെന്നാണ് ആരാധകരുടെ പക്ഷം.

ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുന്നു. കറുപ്പും ബ്രൗണും നിറങ്ങളിലുള്ള ഔട്ട്ഫിറ്റിൽ ബോഹോചിക് ലുക്കിലാണ് ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്.

ഹാൾട്ടർ നെക്കുള്ള ബിക്കിനി ടോപ്. ഇതോടൊപ്പം ലെതർ കവർ അപ്പും ഹൈ സ്ലിറ്റുള്ള കറുപ്പ് സ്കർട്ടും. അലസമായി അഴിച്ചിട്ട മുടിയും ഗോൾഡൻ കമ്മലും ലുക്കിന് പൂർണത നൽകുന്നു. ചുണ്ടുകളില്‍ പിങ്കും കണ്ണിനു മുകളിൽ ഗോൾഡന്‍ ഷെയ്ഡും നൽകിയിട്ടുണ്ട്.

ഇതിനോടകം ചിത്രങ്ങൾ ഫാഷൻ ലോകത്ത് തരംഗമാണ്.