Friday 16 February 2018 05:31 PM IST : By സ്വന്തം ലേഖകൻ

പഴകിയാലും ജീൻസ് പുത്തൻ പോലെ സൂക്ഷിക്കാം!

jeans-wearing1

യുവതലമുറയുടെ പ്രാണനാണ് ജീൻസ്‌. ധരിക്കാൻ ഏറ്റവും എളുപ്പവും സൂക്ഷിക്കാൻ കുറച്ചു ബുദ്ധിമുട്ടുമാണ് ഈ ജനപ്രിയ വസ്ത്രം. അലക്കുമ്പോൾ പുതുമ നഷ്ടപ്പെടുന്നതാണ് ഒരു പ്രധാന പ്രശ്നം. വാഷിങ് മെഷീനിൽ കഴുകുമ്പോൾ സോപ്പുപൊടി പറ്റിപ്പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ജീൻസിൽ വെളുത്ത പാടുകൾ വീഴും.

ജീൻസ് കൂടുതൽ പുതുമയോടെ നിലനിൽക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

ദിവസവും ജീൻസ് കഴുകുന്നത് നല്ലതല്ല. വസ്ത്രത്തിൽ എവിടെയെങ്കിലും അഴുക്ക് പറ്റിയാൽ അവിടം മാത്രം കഴുകി വൃത്തിയാക്കാം. വാഷിങ് മെഷീനിൽ കഴുകാതെ കൈകൾ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്. ജീൻസ് കഴുകാൻ എപ്പോഴും തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക. ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. അതുപോലെ തുണി കഴുകുന്ന വെള്ളത്തിൽ അൽപ്പം വിനാഗിരി ഒഴിച്ചാൽ ജീൻസിന്റെ നിറം പുത്തനായി നിലനിൽക്കും. ജീൻസ് ഡ്രൈയർ ഉപയോഗിച്ച് ഉണക്കരുത്. പകരം അയയിൽ ഉണക്കിയെടുക്കാം.