Tuesday 03 November 2020 03:59 PM IST : By സ്വന്തം ലേഖകൻ

'മനീഷിന് മനം നിറഞ്ഞ നന്ദി'; മഞ്ഞ സാരിയിൽ മിന്നിത്തിളങ്ങി കാജൽ അഗർവാൾ, ചിത്രങ്ങൾ

kalyy1

തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. താരത്തിന്റെ വിവാഹ വസ്ത്രങ്ങളാണ് ഫാഷൻ ലോകത്ത്ചർച്ച. വിവാഹശേഷം കാജൽ ധരിച്ച അതിമനോഹരമായ മഞ്ഞ സാരിയാണ് ഫാഷൻ പ്രേമികളുടെ മനം കവർന്നത്. 

kalyy5

സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ മനീഷ് മൽഹോത്രയാണ് ഈ മനോഹര സാരി കാജലിനായി ഒരുക്കി നൽകിയത്. ഷീർ സാരിക്കൊപ്പം സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത സാരിയിലും ബ്ലൗസിലും എടുത്തു കാണാം. ലോക് ഡൗൺ ശക്തമായ ജൂൺ മാസത്തിൽ ഏറെ കഷ്ടപ്പെട്ട് തനിക്കുവേണ്ടി സാരി ഡിസൈൻ ചെയ്‌തു നൽകിയ മനീഷ് മൽഹോത്രയോട് നന്ദി പറയുന്ന ഒരു കുറിപ്പും കാജൽ പങ്കുവച്ചു. 

kalyy4

‘‘ഏറ്റവും പ്രിയപ്പെട്ട മനീഷ് മൽഹോത്ര. ഇത്രയും മനോഹരമായ സാരി എനിക്ക് ഒരുക്കി തന്നതിന് നിങ്ങൾക്കും ടീമിനും നന്ദി. ലോക്ഡൗണ്‍ ശക്തമായി തുടർന്ന ജൂൺ മാസത്തിൽ, ഒന്നും സാധ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം  നിങ്ങൾ എനിക്കുവേണ്ടി ചെയ്തു തന്നത്. നിങ്ങളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഒരുപാട് സ്നേഹം’’– കാജൽ കുറിച്ചു.

1.

kalyy3

2.

kalyy2

3.

kalyy6

4

Tags:
  • Celebrity Fashion
  • Fashion